മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ ഓഫ് ദി സീസൺ അവാർഡ് സ്വന്തമാക്കി ആന്റണി |Antony

ഫെബ്രുവരിയിൽ ബാഴ്‌സലോണയ്‌ക്കെതിരെ യൂറോപ്പ ലീഗിൽ ബ്രസീലിയൻ വിങ്ങർ ആന്റണി നേടിയ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു.ഈ മാസം ആദ്യം 10 ഫിനിഷുകളുടെ ഒരു ഷോർട്ട്‌ലിസ്റ്റ് വെളിപ്പെടുത്തിയിരുന്ന.ലോകമെമ്പാടുമുള്ള ആരാധകർ ഒരു വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ തെരഞ്ഞെടുത്തത്.

കാരാബോ കപ്പിൽ ബേൺലിക്കെതിരായ മാർക്കസ് റാഷ്‌ഫോർഡിന്റെ സെൻസേഷണൽ ലെങ്ത്-ഓഫ്-ദി-പിച്ച് ശ്രമം വോട്ടിംഗിൽ നാലാമതായി ഫിനിഷ് ചെയ്തു, ഫുൾഹാമിന്റെ ക്രാവൻ കോട്ടേജിൽ അലജാൻഡ്രോ ഗാർനാച്ചോയുടെ ഗോൾ മൂന്നാമതായി.ഓൾഡ് ട്രാഫോർഡിൽ ലിവർപൂളിനെതിരായ ബാർൺസ്റ്റോമിംഗ് വിജയത്തിൽ ജാഡൻ സാഞ്ചോയുടെ കമ്പോസ്ഡ് ഫിനിഷിംഗ് രണ്ടാമതായി ഫിനിഷ് ചെയ്തു.

ബാഴ്സലോണക്കെതിരെ ആദ്യ പാദം 1 -1 എന്ന സ്കോറിലാണ് അവസാനിച്ചത്.രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി.
82 മില്യൺ യൂറോയ്ക്ക് അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ ആന്റണി പുതിയ ക്ലബ്ബിലൂടെ നേടിയ ആദ്യത്തെ വ്യക്തിഗത അവാർഡാണ്.23 കാരൻ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 44 മത്സരങ്ങൾ കളിച്ചു, 10 ഗോളുകളും 5 അസിസ്റ്റുകളും നൽകി.

“എന്റെ ആദ്യ സീസണിൽ, ഗോൾ ഓഫ് ദി സീസൺ അവാർഡ് നേടിയത്… ഞാൻ വളരെ സന്തോഷവാനാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിലെ എല്ലാവർക്കും ഈ സീസണിൽ ഞങ്ങളെ പിന്തുണച്ച എല്ലാ ആരാധകർക്കും നന്ദി!”ആന്റണി പറഞ്ഞു.

5/5 - (1 vote)