എന്നെ അറിയുന്നവർ ആരും അങ്ങനെ കരുതില്ല , മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള ട്രൻസ്ഫറിനെക്കുറിച്ച് കാസെമിറോ |Casemiro

കാസെമിറോ ഇനി റയൽ മാഡ്രിഡിന്റെ ഭാഗമാണ്.അഞ്ച് ചാമ്പ്യൻസ് ലീഗുകൾ ഉൾപ്പെടെ 18 കിരീടങ്ങൾ നേടി ലോസ് ബ്ലാങ്കോസ് കളിക്കാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലാവും ബ്രസീലിയൻ താരത്തിന്റെ കളിയഴക് നമുക്ക കാണാൻ സാധിക്കുക.

പാരീസിലെ അവസാന ചാമ്പ്യൻസ് ലീഗ് വിജയിച്ചതിന് ശേഷം മാഡ്രിഡിലെ തന്റെ സമയം എത്തിക്കഴിഞ്ഞുവെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു 30 കാരൻ . യുണൈറ്റഡിലേക്ക് പോകാനുള്ള തന്റെ തീരുമാനം സാമ്പത്തികമല്ല മറിച്ച് പുതിയ വെല്ലുവിളികളുടെ ആവശ്യകതയോടുള്ള പ്രതികരണമാണെന്ന് കാസെമിറോ വ്യക്തമാക്കുകയും ചെയ്തു.ലിവർപൂളിനെതിരായ മത്സരത്തിന് മുന്നോടിയായി താരത്തെ ഓൾഡ് ട്രാഫോർഡിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

“പണം കാരണം ഞാൻ പോകുന്നുവെന്ന് കരുതുന്നവർക്ക് എന്നെ അറിയില്ല, അങ്ങനെ ചിന്തിക്കുന്ന കുറച്ചു പേർ ഉണ്ട് അവർക്ക് എന്നെ അറിയില്ലെന്നുമാണ് എനിക്ക് തോന്നുന്നത്.ഞാൻ പണം കണ്ടല്ല പോയത് ,അവർക്ക് തെറ്റ് പറ്റിയതാണ് “കാസെമിറോ പറഞ്ഞു.”എട്ട് വർഷത്തിനുള്ളിൽ ഞാൻ അഞ്ച് യൂറോപ്യൻ കപ്പുകൾ നേടി. പിച്ചിൽ ഞാൻ എപ്പോഴും എല്ലാം നൽകി . ഞാൻ എപ്പോഴും ഒരു റയൽ മാഡ്രിഡ് ആരാധകനായി തുടരും”കാസെമിറോ പറഞ്ഞു.

“എന്റെ മൂല്യങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, റയൽ മാഡ്രിഡ് എന്നെ പഠിപ്പിച്ചതെല്ലാം.30 വയസ്സുള്ളപ്പോൾ ഞാൻ എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷത്തിലാണ്. എനിക്കുള്ളതെല്ലാം ഞാൻ ആസ്വദിക്കുന്നു. എനിക്ക് യൂണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടണം” അദ്ദേഹം കൂട്ടിച്ചർത്തു.

Rate this post