ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ സ്ഥാനമുള്ള അർജന്റീനയുടെ വേൾഡ് കപ്പ് ജേതാവ് ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് നിലവിൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും ചൂടേറിയ ചർച്ച. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട ലിയോ മെസ്സി അടുത്തതായി ഇനി ഏത് ക്ലബ്ബിലേക്ക് എന്ന
ചോദ്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സി രണ്ട് ദിവസത്തിനകം തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ബാഴ്‌സലോണയിലേക്ക് മടങ്ങി വരാനാണ് ലിയോ മെസ്സി ആഗ്രഹിക്കുന്നത്, എന്നാൽ ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം കാരണം മെസ്സിയെ കൊണ്ടുവരാൻ ബാഴ്സക്ക് കഴിയുന്നില്ല. ലാലിഗയുടെ അനുമതി കാത്തിരിക്കുന്ന ബാഴ്സലോണക്ക് മുന്നിലുള്ള ഏകവഴിയും ഇതുതന്നെയാണ്.
വനിതാ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം രണ്ടാം തവണ നേടിയ ബാഴ്സലോണ വിമൻസ് ടീമിന്റെ ആഘോഷചടങ്ങിനിടെ ലിയോ മെസ്സിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട പ്രതികരിച്ചു. നിലവിൽ മെസ്സിയെ കൊണ്ടുവരുന്നത് ബുദ്ദിമുട്ടുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
“ലിയോ മെസ്സി ബാഴ്സലോണയിലേക്ക് തിരികെ വരുന്ന കാര്യം ബുദ്ദിമുട്ടേറിയതാണ്, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കികാണാം.” – ലാപോർട്ട പറഞ്ഞു. ബാഴ്സലോണയുടെ ഫിനാൻഷ്യൽ പ്ലാനുകൾക്ക് ഉടനെ തന്നെ ലാലിഗയുടെ അനുമതി ലഭിച്ചാൽ ലിയോ മെസ്സിക്ക് വേണ്ടി ആദ്യ ഒഫീഷ്യൽ ബിഡ് സമർപ്പിക്കാൻ ബാഴ്സലോണക്ക് കഴിയും.
🚨🚨🗣️ BREAKING: Laporta: "Messi difficult? You'll see if it's difficult" pic.twitter.com/iMyz3w6NmY
— Managing Barça (@ManagingBarca) June 4, 2023
തങ്ങളാൽ കഴിയുന്നത് ചെയ്യുന്നവർ കൂടുതൽ ചെയ്യാൻ ബാധ്യസ്ഥരല്ല എന്ന് കൂടി ബാഴ്സലോണ പ്രസിഡന്റ് പറയുകയുണ്ടായി. ലിയോ മെസ്സിയെ കൊണ്ടുവരാൻ തങ്ങളെ കൊണ്ട് ചെയ്യാനാവുന്നതെല്ലാം ചെയ്യുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്തായാലും സൂപ്പർ താരത്തിന്റെ ഭാവി ഉടനെ തന്നെ അറിയാൻ കഴിഞ്ഞേക്കും.