അൽ ഹിലാലിനെ പഞ്ഞിക്കിടണം, സൗദിയിലെ ആദ്യ കിരീടത്തിനു വേണ്ടി ക്രിസ്റ്റ്യാനോയും സംഘവും

ലോക ഫുട്ബോളിലെ സൂപ്പർതാരമായ പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബിനോടൊപ്പമുള്ള ആദ്യ ട്രോഫി ലക്ഷ്യമാക്കി കൊണ്ട് ഇന്ന് ഫൈനൽ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ചിരവൈരികളായ അൽ ഹിലാൽ vs അൽ നസ്ർ തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ഇന്ത്യൻ സമയം ഇന്ന് രാത്രി 8:30ന് നടക്കുന്ന ഫൈനൽ മത്സരത്തിനു വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്. സെമിഫൈനൽ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഏക ഗോളിൽ അൽ ഷോർടയെ തോൽപിച്ചാണ് അൽ നസ്ർ ഫൈനലിൽ എത്തുന്നത്. അൽ ഇത്തിഹാദ് , അൽ ശബാബ് തുടങ്ങിയ വമ്പൻ ടീമുകളെ തോൽപ്പിച്ചു കൊണ്ടാണ് അൽ ഹിലാൽ ഫൈനലിൽ എത്തുന്നത്.

സൗദി അറേബ്യയിലെ തന്നെ ചിരവൈരികളായ രണ്ട് വമ്പൻ ടീമുകൾ തമ്മിൽ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ അതിന്റെ ആവേശവും വാശിയും പരമോന്നതിയിലെത്തും. കഴിഞ്ഞ സീസണിന്റെ പാതിയിൽ വച്ച് സൗദി ക്ലബ്ബിൽ ചേർന്ന് ക്രിസ്ത്യാനോ റൊണാൾഡോക്ക് കഴിഞ്ഞ സീസണിൽ ടീമിനുവേണ്ടി ട്രോഫികൾ ഒന്നും നേടാൻ ആയിട്ടില്ല.

പക്ഷേ ഇന്നത്തെ മത്സരത്തിൽ ചിരവൈരികളായ അൽ ഹിലാലിനെ പരാജയപ്പെടുത്തുകയാണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ ആദ്യ ട്രോഫി സ്വന്തമാക്കാൻ ആവും. വർഷങ്ങൾക്കു ശേഷം ഒരു കിരീടം സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് മുന്നിൽ എത്തുന്നത്. ഇന്നത്തെ മത്സരത്തിന്റെ ലൈവ് ലിങ്കുകൾ ഗോൾ മലയാളം ടെലിഗ്രാം ചാനലിൽ കൊടുത്തിട്ടുണ്ട്.

3/5 - (8 votes)