റൊണാൾഡോയാണ് എന്റെ ഫേവറിറ്റ്, അർജന്റീനയുടെ ഭാവിതാരം വെളിപ്പെടുത്തുന്നു

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തമ്മിലുള്ള ഫുട്ബോൾ വൈര്യവും മത്സരവും എല്ലാവർക്കും അറിയാവുന്നതാണ്. അർജന്റീന താരമായ ലിയോ മെസ്സിയും പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ കഴിഞ്ഞ ഒരുപാട് വർഷങ്ങളിലായി പരസ്പരം മത്സരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തോളം ലോക ഫുട്ബോളിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചവരാണ് ഇരുതാരങ്ങളും.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനു വേണ്ടി കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയെക്കുറിച്ച് വാർത്ത പറഞ്ഞിരിക്കുകയാണ് അർജന്റീന നിന്നുമുള്ള യുവ സൂപ്പർ താരമായ കാർലോസ് അൽക്കാരസ്. 21 വയസ്സുകാരനായ താരം ക്രിസ്ത്യാനോ റൊണാൾഡോയാണ് തന്റെ റോൾ മോഡൽ എന്നും ചെറുപ്പം മുതൽ റൊണാൾഡോയുടെ കളി കാണാൻ വലിയ ഇഷ്ടമാണെന്നും വെളിപ്പെടുത്തി.

“ഞാൻ കുട്ടിയായിരിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കാണുമായിരുന്നു, അദ്ദേഹത്തിന്റെ കളി കാണുന്നത് എനിക്ക് വല്യ ഇഷ്ടമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ റോൾ മോഡലും ഏറ്റവും വലിയ പ്രചോദനവും.” – അർജന്റീന യുവതാരവും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ പുതിയ താരവുമായ കാർലോസ് അൽകാരസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനൊപ്പം ലോണടിസ്ഥാനത്തിൽ സൈൻ ചെയ്ത അർജന്റീന യുവതാരം ഈയൊരു സന്ദർഭത്തിലാണ് യുവന്റസിന്റെ മുൻ താരം കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് വളരെയധികം വാഴ്ത്തി പറഞ്ഞത്. ഇതുവരെ അർജന്റീന ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒക്ടോബർ മാസത്തിൽ നടന്ന അർജന്റീനയുടെ ലോകകപ്പ്‌ യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ താരം ഇടം നേടിയിരുന്നു.

Rate this post