‘വാൻ ഡൈക്കിനേക്കാൾ മികച്ചത്’ : അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയുടെ അമ്പരപ്പിക്കുന്ന സ്ലൈഡിംഗ് ടാക്കിൾ

മുൻ അർജന്റീന നെവെൽസ് ഓൾഡ് ബോയ്‌സിന്റെ താരവുമായ മാക്‌സി റോഡ്രിഗസ് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് അർജന്റീന ടീമും നെവെൽസ് ഓൾഡ് ബോയ്‌സ് ടീമും തമ്മിൽ നടന്ന ഫെയർവെൽ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയും പരിശീലകൻ ലയണൽ സ്കെലോനിയുമടക്കമുള്ള നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

നാല്പത്തിരണ്ടായിരത്തോളം ആരാധകർക്ക് മുന്നിൽ വെച്ച് നടന്ന മത്സരത്തിൽ 36-ാം ജന്മദിനത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഹാട്രിക്ക് നേടി.മാക്സി റോഡ്രിഗസിന്റെ വിടവാങ്ങൽ ഗെയിമിലെ മികച്ച സ്ലൈഡിംഗ് ടാക്കിളിനെത്തുടർന്ന് അർജന്റീന മാനേജർ ലയണൽ സ്‌കലോനിയെ വിർജിൽ വാൻ ഡിജിക്കിനോടാണ് പലരും ഉപമിച്ചത്. 45 കാരനായ അർജന്റീന മാനേജർ തനിക്ക് ഇപ്പോഴും ഒരു മികച്ച പ്രതിരോധക്കാരനാകുമെന്ന് കാണിച്ചുകൊണ്ട് മത്സരത്തിലെ താരമായി മാറി.

വിങ്ങിലൂടെ ഓടി പന്തെടുക്കാൻ ശ്രമിക്കുന്ന നെവെൽസ് ഓൾഡ് ബോയ്‌സ് താരത്തെ ശ്രദ്ധേയമായ സ്ലൈഡ് ടാക്കിൾ വഴി 45 കാരൻ തടഞ്ഞു. ആരാധകരെ അമ്പരപ്പിച്ച നിമിഷമായിരുന്നു അത്. പ്രീമിയർ ലീഗ് ജോഡികളായ വാൻ ഡിക്ക്, ഹാരി മഗ്വേർ എന്നിവരുമായി സ്‌കലോനി താരതമ്യപ്പെടുത്തി. ലിവർപൂൾ ഡിഫൻഡർ വാൻ ഡൈക്കിനേക്കാൾ മികച്ചതാണെന്ന് പല ആരാധകരും അഭിപ്രായപ്പെട്ടു. മഗ്വെയറിനേക്കാൾ വേഗത്തിൽ ആണ് സ്കെലോണി കളിക്കുന്നതെന്നും ആരാധകർ ട്വീറ്റ് ചെയ്തു.

42 കാരനായ മാക്സി റോഡ്രിഗസ് തന്റെ അന്താരാഷ്ട്ര കരിയറിൽ 57 മത്സരങ്ങൾ കളിക്കുകയും 16 ഗോളുകളും ആറ് അസിസ്റ്റുകളും നൽകി.ന്യൂവെൽസ് ഓൾഡ് ബോയ്സ്, ലിവർപൂൾ, അത്‌ലറ്റിക്കോ മാഡ്രിഡ്, എസ്പാൻയോൾ എന്നിവയ്ക്കായി റോഡ്രിഗസ് ക്ലബ്ബ് തലത്തിലും കളിച്ചു. തന്റെ ക്ലബ് കരിയറിൽ 614 മത്സരങ്ങൾ കളിച്ച അദ്ദേഹം 146 ഗോളുകളും 52 അസിസ്റ്റുകളും നേടി.

3.7/5 - (7 votes)