വർഷങ്ങളായി റയൽ മാഡ്രിഡ് പ്രതിരോധത്തിന്റെ നേടും തൂണുകളായിരുന്ന സെർജിയോ റാമോസും റാഫേൽ വരനെയും പുതിയ സീസണിൽ ക്ലബ്ബിനൊപ്പമുണ്ടാവില്ല. ബയേണിൽ നിന്നും ഡേവിഡ് അലാബയെ ടീമിലെത്തിച്ചെങ്കിലും പുതൊയൊരു പ്രതിരോധ താരത്തിന് വേണ്ടിയുളള തിരച്ചിലിലാണ് റയലും പരിശീലകൻ ആൻസെലോട്ടിയും. എൽ ഗോൾ ഡിജിറ്റലിന്റെ റിപോർട്ടനുസരിച്ച് അയാക്സിന്റെ അര്ജന്റീന താരം ലിസാൻഡ്രോ മാർട്ടിനെസിനെ വരാനക്ക് പകരമായി ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.
2019 വേനൽക്കാലത്ത് അയാക്സിൽ ചേർന്ന ലിസാൻഡ്രോ മാർട്ടിനെസ് എറെഡിവിസിലെ ഏറ്റവും ആകർഷകവും വാഗ്ദാനവുമായ പ്രതിരോധക്കാരിൽ ഒരാളായി വളർന്നു.കഴിഞ്ഞ സീസണിൽ ഡച്ച് ക്ലബ്ബിനായി 41 മത്സരങ്ങളിൽ പങ്കെടുക്കുകയും മൂന്ന് ഗോളുകൾ നേടുകയും ചെയ്തു. അർജന്റീന ദേശീയ ടീമിനായി മൂന്നു മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.ബാഴ്സലോണ, ആഴ്സണൽ, ബയേൺ മ്യൂണിക്ക് എന്നി ക്ലബ്ബുകൾ 23 കാരനിൽ തലപര്യം പ്രകടിപ്പിച്ചു വന്നിരുന്നു.
കഴിഞ്ഞ സീസണിൽ പരിക്ക് കാരണം വരാനെ, റാമോസ് എന്നിവരുടെ അഭാവത്തിൽ പ്രതിരോധക്കാരായ നാച്ചോയും എഡർ മിലിറ്റാവോയും ക്ലബിനായി ശ്രദ്ധേയമായ പ്രകടനം നടത്തിയെങ്കിലും പുതിയ താരത്തെ കൊണ്ട് വരൻ തന്നെയാണ് റയൽ ശ്രമിക്കുന്നത്.റയലിൽ ഉയർന്ന് നിലവാരത്തിലുള്ള ഒരു പ്രതിരോധക്കാരൻ കൂടി വേണമെന്നുള്ള വിശ്വാസത്തിലാണ്അൻസെലോട്ടി.
പോ ടോറസിനും നിക്കോള മക്സിമോവിച്ചിനുമുള്ള ഒരു നീക്കവുമായി റയൽ മാഡ്രിഡിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ലിസാൻഡ്രോ മാർട്ടിനെസ് ഇരു താരങ്ങളേക്കാൽ വില കുറവാണു എന്നതാണ് റയലിനെ അര്ജന്റീന താരത്തിന്റെ അടുത്തേക്ക് അടുപ്പിക്കുന്നത്. കൂടുതൽ പരിചയസമ്പത്തുളള താരത്തെയാണ് നോട്ടമിടുന്നതെങ്കിലും ബയേണിന്റെ വെറ്ററൻ ഡിഫൻഡർ ജെറോം ബോട്ടെങ്ങിന് വേണ്ടിയും റയൽ ശ്രമം നടത്തിയേക്കും.ബുണ്ടസ്ലിഗ ചാമ്പ്യന്മാരുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ബയേൺ മ്യൂണിക്ക് താരം ഒരു സ്വതന്ത്ര ഏജന്റാണ്.