ഖത്തർ വേൾഡ് കപ്പ് വിജയത്തിലെ പ്രതിഫലമായി ലയണൽ സ്‌കലോനിയുമായി 2026 വരെ കരാർ നീട്ടി അർജന്റീന
36 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്ജന്റീന ഖത്തറിൽ വേൾഡ് കപ്പിൽ മുത്തമിട്ടത്.ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം ലയണൽ സ്‌കലോണിയെന്ന പരിശീലകനാണ്. മെസിയെന്ന അസാമാന്യ കഴിവുകളുള്ള താരം സ്‌കലോണിയുടെ പദ്ധതികൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ടെങ്കിലും ടീമിനെ ഒരുക്കിയെടുക്കാനും ഓരോ മത്സരത്തിനും അനുസരിച്ച് തന്ത്രങ്ങൾ മെനയാനും കളിയുടെ ഗതിയനുസരിച്ച് തന്ത്രങ്ങൾ മാറ്റാനുമെല്ലാം സ്‌കലോണിക്ക് പ്രത്യേക കഴിവാണുള്ളത്.
കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്തതിനു ശേഷം ലോകകപ്പിലും ഫൈനലിസമിയയിലും അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ സ്കെലോണി നിർണായക പങ്കാണ് വഹിച്ചത്. ഇപ്പോഴിതാ ആരാധകർ കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനിയുടെ കരാർ 2026 ലോകകപ്പ് വരെ നീട്ടിയിരിക്കുകയാണ്.അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്‌കലോനിയും തിങ്കളാഴ്ച കരാർ സ്ഥിരീകരിച്ചു.
ടീമിനെ അടുത്ത ലോകകപ്പ് വരെ നയിക്കാനുള്ള ആഗ്രഹം സ്കലോണി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ലോക പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്തിന് ശേഷം 44-കാരനായ സ്‌കലോനിയും എഎഫ്‌എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും ഫിഫ അവാർഡിന് മുമ്പ് പാരീസിൽ കണ്ടുമുട്ടിയിരുന്നു. “വിശ്വാസം ഉയർന്നതായിരിക്കുമ്പോൾ, ആശയവിനിമയം വ്യക്തവും ഫലപ്രദവുമാണ്,”ലോകകപ്പ് വിജയിച്ച പരിശീലകനായ ലയണൽ സ്‌കലോനിയെ ഞങ്ങൾ ദേശീയ ടീമുകളുടെ പദ്ധതിയിൽ വിശ്വസിക്കുന്നത് തുടരുന്നു” ക്ലോഡിയോ ടാപിയ പറഞ്ഞു.
Argentina announce they have renewed the contract of World Cup-winning coach Lionel Scaloni until 2026 🇦🇷 pic.twitter.com/PWrdpSkgVk
— B/R Football (@brfootball) February 27, 2023
44 കാരനായ മുൻ അര്ജന്റീന താരം 2017 മുതൽ അർജന്റീന ടീമിനൊപ്പമുണ്ട്.ജോർജ് സാമ്പവോളിയുടെ സഹായിയായിരുന്നു അദ്ദേഹം.2018-ൽ ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം സ്ഥാനം തെറിച്ച ജോർഗെ സാംപോളിയുടെ പകരക്കാരനായി ലയണൽ സ്‌കലോണി ടീമിന്റെ താൽക്കാലിക കോച്ചായിക്കൊണ്ട് ചുമതലയേൽക്കുന്നുന്നത്. മുൻ അർജന്റീന താരം പരിശീലക ചുമതല ആർക്കും വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു.കൃത്യം നാലു വർഷങ്ങൾക്കു മുന്നേ, അതായത് 2018ലായിരുന്നു സ്‌കലോണിയുടെ അർജന്റീന ആദ്യമായി കളത്തിലിറങ്ങിയത്.
Lionel Scaloni: #TheBest FIFA Men’s Coach 2022 👏 pic.twitter.com/j6HyKopWnw
— FIFA World Cup (@FIFAWorldCup) February 27, 2023
ഒരു യുഗത്തിന്റെ തുടക്കമായിരുന്നു അന്ന് സംഭവിച്ചത്. ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിൽ സ്‌കലോണിയുടെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചു കയറിയത്.അവിടെനിന്നാണ് പുതിയ ചരിത്രത്തിന്റെ രചന ആരംഭിക്കുന്നത്.പിന്നീട് സ്‌കലോണി അർജന്റീനയുടെ സ്ഥിര പരിശീലകനായി മാറി.