❝തോൽവി എന്തെന്നറിയാതെ ലയണൽ മെസ്സിയുടെ അർജന്റീന കുതിക്കുന്നു❞ | Argentina |Lionel messi

തിങ്ങി നിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തിൽ യൂറോപ്യൻ ചാമ്പ്യന്മാർ എന്ന ഹുങ്കോടെ വന്ന ഇറ്റലിയെ ഇറ്റലിയെ 3-0ന് പരാജയപ്പെടുത്തി അർജന്റീന പ്രഥമ ‘ലാ ഫിനാലിസിമ’ ട്രോഫി സ്വന്തമാക്കിയത്. കോപ്പ അമേരിക്കയിലെയും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെയും വിജയികൾ തമ്മിലുള്ള ഗ്രാൻഡ് ഫൈനൽ എന്ന് വിളിക്കപ്പെടുന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ വിജയമാണ് അര്ജന്റീന നേടിയത്.

ഇറ്റലിക്കെതിരെയുള്ള വിജയത്തോടെ അർജന്റീന അവരുടെ അപരാജിത റണ്ണും 32 മത്സരങ്ങൾ ആയി ഉയർത്തി. 1991 മുതൽ 1993 വരെയുള്ള സമയത്ത ആൽഫിയോ ബാസിൽ പരിശീലകനായിന്ന സമയത്ത് അര്ജന്റീന മുപ്പത്തിയൊന്നു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന റെക്കോർഡ് മറികടക്കാനും സാധിച്ചു.ആ അപരാജിത കുതിപ്പിൽ 1991ലെയും 1993ലെയും കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് സ്വന്തമാക്കാനും കഴിഞ്ഞിരുന്നു.

അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തീകരിച്ച ടീം ഇറ്റലിയാണ്. 37 മത്സരങ്ങൾ അപരാജിതരായി ഇറ്റലി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ റെക്കോർഡിൽ ഇറ്റലിക്ക് പിറകിലുള്ളത്, തുടർച്ചയായ 35 മത്സരങ്ങൾ അപരാജിതരായ ബ്രസീലും സ്പെയിനുമാണ്. 1991 നും 93 നും ഇടയിൽ അർജന്റീന തന്നെ നടത്തിയ 31 മത്സരങ്ങളുടെ അപരാജിത കുതിപ്പ് മറികടന്നു നാലാം സ്ഥാനത്ത് എത്താൻ മെസ്സിക്കും സംഘത്തിനും സാധിച്ചു.

2019 ലെ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് സെമി ഫൈനലിൽ പരാജയപെട്ടതിനു ശേഷം തോൽവി എന്താണെന്ന് സ്കെലോണിയുടെ കീഴിൽ അര്ജന്റീന അറിഞ്ഞിട്ടില്ല.നിലവിൽ ഏത് വമ്പന്മാരെയും പരാജയപ്പെടുത്താൻ കെൽപ്പുള്ള ടീമാണ് അർജന്റീന. 32 മത്സരങ്ങളുടെ അപരാജിത കുതിപ്പിൽ രണ്ട് തവണ ബ്രസീലിനെ പരാജയപ്പെടുത്തിയതും, സൗത്തമേരിക്കൻ ടീമുകൾക്ക് പുറമെ യൂറോപ്പ്യൻ വമ്പന്മാരായ ജർമനിയും,ഇപ്പോൾ ഇറ്റലിയും മെക്സിക്കോയുമെല്ലാം അർജന്റീനയുമായി കൊമ്പ് കോർത്തിട്ടും അർജന്റീനയുടെ അപരാജിത യാത്രയെ തടയിടാൻ ആവാത്തതും, ഇന്ന് ലോക ഫുട്ബാളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായി അർജന്റീനയെ കണക്കാക്കപ്പെടുന്നു.

അർജന്റീന 2019-ൽ ചിലിക്കെതിരായ കോപ്പ അമേരിക്ക മൂന്നാം സ്ഥാന മത്സരത്തിൽ 2-1 ന് വിജയിച്ചു, അർജന്റീന അവരുടെ തോൽവിയില്ലാത്ത പരമ്പര ആരംഭിച്ചു, അതിനുശേഷം അർജന്റീന ഒരു കളിയും തോറ്റിട്ടില്ല.

Rate this post