അര്‍ജന്റീന ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കി ഫിഫ | Emiliano Martínez
ഒക്ടോബറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026 CONMEBOL യോഗ്യതാ മത്സരങ്ങളുടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ഫിഫ സസ്പെൻഡ് ചെയ്തതായി അർജൻ്റീനയുടെ ഫുട്ബോൾ അസോസിയേഷൻ (AFA) വെള്ളിയാഴ്ച അറിയിച്ചു.
ഒക്‌ടോബർ 10, 15 തീയതികളിൽ വെനസ്വേലയ്‌ക്കും ബൊളീവിയയ്‌ക്കുമെതിരായ മത്സരങ്ങളിൽ 32 കാരനായ ഗോൾ കീപ്പര്ക്ക് കളിക്കാൻ സാധിക്കില്ല.2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈമാസമാദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു.
🚨 Emiliano Martínez is set to be suspended by FIFA for the next two World Cup qualifying matches because of his gesture with the camera man after the match vs. Colombia and with the Copa America trophy. Via @HernanSCastillo. pic.twitter.com/qfoEyubpuw
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) September 27, 2024
അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ് തന്റെ ചേര്‍ത്തുപിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് മാര്‍ട്ടിനെസ് ആ വിജയമാഘോഷിച്ചത്.ചിലിക്കെതിരെ തൻ്റെ ടീം 3-0ന് വിജയിച്ചതിന് ശേഷം കോപ്പ അമേരിക്ക ട്രോഫി തൻ്റെ ജനനേന്ദ്രിയത്തോട് ചേർന്ന് പിടിച്ച് മാർട്ടിനസ് ഒരു അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.2022 അവസാനം ഖത്തറിൽ ദക്ഷിണ അമേരിക്കൻ ടീം ലോകകപ്പ് കിരീടം നേടിയതിന് ശേഷവും മാർട്ടിനെസ് ഇതേ പ്രവർത്തി ചെയ്തിരുന്നു.ബാരൻക്വില്ലയിൽ നടന്ന ലോകകപ്പ് യോഗ്യതയിൽ കൊളംബിയയ്‌ക്കെതിരെ അർജൻ്റീന 2-1 ന് തോറ്റതിന് ശേഷം അദ്ദേഹം ഒരു പ്രാദേശിക ക്യാമറാമാനെ തല്ലുകയും ചെയ്തു.
#27Sep | Emiliano “Dibu” Martínez, arquero de la selección de Argentina, se perderá las próximas dos fechas de las Eliminatorias Sudamericanas por una sanción impuesta por la FIFA.
— El Diario (@eldiario) September 27, 2024
Una de las sanciones fue por golpear una cámara en el partido con Colombia, y la otra por los… pic.twitter.com/wMFJTIJgcn
ഫിഫയുടെ തീരുമാനത്തോട് തീർത്തും വിയോജിക്കുന്നതായി അർജൻ്റീനയുടെ ഫുട്ബോൾ ബോഡി അറിയിച്ചു.ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങൾക്കുശേഷം 18 പോയിൻ്റുമായി ആൽബിസെലെസ്‌റ്റെ മുന്നിലും കൊളംബിയ (16), ഉറുഗ്വേ (15) എന്നിവർ തൊട്ടു പിന്നിലാണ്.