ലോകത്തിലെ ഏറ്റവും മികച്ച രണ്ടമത്തെ ഗോൾകീപ്പറായി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് |Emiliano Martínez

അർജന്റീന ഗോൾകീപ്പർ എമിലിയാനോ “ഡിബു” മാർട്ടിനെസിനെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടമത്തെ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ 2022 അവാർഡ് ബെൽജിയത്തിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിന് നൽകി.

2018 ലും ബെൽജിയം കീപ്പർ അവാർഡ് കരസ്ഥമാക്കിയിരുന്നു.കോർട്ടോ 125 പോയിന്റുകൾ നേടിയപ്പോൾ മാർട്ടിനെസ് 110 പോയിന്റുകൾ നേടി.മൂന്നാം സ്ഥാനം സെവിയ്യയുടെ മൊറോക്കൻ താരം യാസിൻ ബൗണുവിനാണ്. അദ്ദേഹം 55 പോയിന്റാണ് നേടിയത്.2021 ൽ, IFFHS റാങ്കിംഗിൽ മാർട്ടിനെസ് നാലാം സ്ഥാനം നേടിയിരുന്നു.റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും തിബോട്ട് കോർട്ടോസ് നേടിയെങ്കിലും ബെൽജിയത്തിനൊപ്പം മികച്ച പ്രകടനം ലോകകപ്പിൽ പുറത്തെടുക്കാൻ ആയിരുന്നില്ല.

എന്നിരുന്നാലും റയൽ മാഡ്രിനോടൊപ്പം തകർപ്പൻ പ്രകടനം കാഴ്ചവച്ച കോർട്ടുവാ തന്നെയാണ് ഏറ്റവും മികച്ച ഗോൾകീപ്പർ. ക്രൊയേഷ്യയെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിക്കാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ലീവാകോവിച്ച് നാലാം സ്ഥാനത്ത് എത്തി.മാർ ഡെൽ പ്ലാറ്റയിൽ ജനിച്ച മാർട്ടിനെസ് അർജന്റീനയുടെയും ആസ്റ്റൺ വില്ലയുടെയും ഒന്നാം നമ്പർ കീപ്പറാണ്.2022 ഖത്തർ ലോകകപ്പിലെ ലാ ആൽബിസെലെസ്റ്റെയുടെ വിജയത്തിന് പിന്നിൽ മാർട്ടിനെസിന്റെ കാര്യങ്ങൾ ആയിരുന്നു.ഫിഫ ഗോൾഡൻ ഗ്ലൗവും അദ്ദേഹം സ്വന്തമാക്കി.

IFFHS ഏറ്റവും മികച്ച താരമായി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തിരുന്നു,275 പോയിന്റുകളാണ് മെസ്സി ആകെ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബപ്പേ ആകെ കരസ്ഥമാക്കിയത് 35 പോയിന്റ് മാത്രമാണ്. 30 പോയിന്റ് നേടിയ കരീം ബെൻസിമയാണ് മൂന്നാം സ്ഥാനത്ത്.ലുക്ക മോഡ്രിച്ച് 15 പോയിന്റുകൾ നേടിക്കൊണ്ട് നാലാം സ്ഥാനത്തും ഹാലന്റ് 5 പോയിന്റ് നേടിക്കൊണ്ട് അഞ്ചാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

Rate this post