ലോകത്തുള്ള ഏത് ടീമിനെയും നേരിടാൻ അർജന്റീന തയ്യാറായി കഴിഞ്ഞു : മെസ്സി

വരുന്ന ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾ കളിക്കുന്ന തിരക്കിലാണ് അർജന്റീനയുള്ളത്. ആദ്യമത്സരത്തിൽ ഹോണ്ടുറാസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഇനി അർജന്റീന നേരിടുക ജമൈക്കയെയാണ്.

അർജന്റീനയുടെ വേൾഡ് കപ്പ് മുന്നൊരുക്കങ്ങൾ വളരെ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. എന്തെന്നാൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒരൊറ്റ പരാജയം പോലും അർജന്റീനക്ക് നേരിടേണ്ടിവന്നിട്ടില്ല. 34 മത്സരങ്ങളിൽ അർജന്റീന തോൽവി എന്തെന്നറിയാതെ കുതിക്കുകയാണ്. ടീം ഒന്നടങ്കം വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നുള്ളതാണ് അർജന്റീനയുടെ ഏറ്റവും വലിയ പോസിറ്റീവ് ഘടകം.

അതുകൊണ്ടുതന്നെ അർജന്റീനയുടെ നായകനായ മെസ്സി വലിയ കോൺഫിഡൻസിലാണ്. ലോകത്തുള്ള ഏത് ടീമിനെയും നേരിടാൻ അർജന്റീന തയ്യാറായി കഴിഞ്ഞു എന്നാണ് ഇതേക്കുറിച്ച് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ പുതിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം Tyc സ്പോർട്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ ഏതൊരു ടീമിനെയും നേരിടാൻ ഈ അർജന്റീന ഇപ്പോൾ തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്. ഓരോ മത്സരത്തിലും ഞങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ഐഡിയ ഉണ്ട്. ഓരോ മത്സരങ്ങളിലും എന്തൊക്കെ വേണം എന്നുള്ളതിനെ കുറിച്ച് കോച്ചിങ് സ്റ്റാഫും വളരെയധികം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. കോച്ചിംഗ് സ്റ്റാഫിനെ നിർദ്ദേശങ്ങൾ ഞങ്ങൾ കളത്തിൽ നടപ്പിലാക്കാൻ പോവുകയാണ് ‘ ഇതാണ് വേൾഡ് കപ്പ് തയാറെടുപ്പുകളെ കുറിച്ച് മെസ്സി പറഞ്ഞിട്ടുള്ളത്.

ഈ ഖത്തർ വേൾഡ് കപ്പിൽ കിരീടം ലഭിക്കാൻ സാധ്യതയുള്ള ടീമുകളിൽ പലരും അർജന്റീന കണക്കുകൂട്ടുന്നുണ്ട്. ഏറ്റവുമൊടുവിൽ ബ്രസീലിയൻ ഇതിഹാസമായ കക്ക അർജന്റീനക്ക് വലിയ സാധ്യത കല്പിച്ചിരുന്നു. ഈ അർജന്റീനയെ എനിക്ക് ശരിക്കും ഇഷ്ടമാണെന്നും കക്ക പറഞ്ഞിരുന്നു.

Rate this post