ലോകകപ്പ് നേടിയശേഷം എൻസോ തന്നെ സന്തോഷപ്പെടുത്തിയ മറ്റൊരു കാര്യത്തെക്കുറിച്ച് അർജന്റീന ഇതിഹാസം ക്രെസ്പോ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് എൻസോ ഫെർണാണ്ടസ് അർജന്റീനക്ക് വേണ്ടി പുറത്തെടുത്തത്.വളരെ ചുരുങ്ങിയ മത്സരങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം അർജന്റീനയുടെ പ്രധാനപ്പെട്ട താരമായി മാറി.അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് എൻസോ ഫെർണാണ്ടസ് ആയിരുന്നു.തുടർന്ന് ട്രാൻസ്ഫർ വിൻഡോയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഈ താരം തന്നെയായിരുന്നു.

അങ്ങനെ ഏറെ ചർച്ചകൾക്കും വാർത്തകൾക്കുമൊടുവിൽ താരത്തെ ചെൽസി സ്വന്തമാക്കുകയായിരുന്നു.പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച വലിയ തുകക്കാണ് എൻസോയെ ചെൽസി സ്വന്തമാക്കിയത്.അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിക്ക് വേണ്ടിയുള്ള ആദ്യ അസിസ്റ്റ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

എൻസോ ഫെർണാണ്ടസിനെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ അർജന്റീന ഇതിഹാസമായ ഹെർനൻ ക്രെസ്പോ രംഗത്ത് വന്നിട്ടുണ്ട്.തന്നെ രണ്ട് തവണയാണ് എൻസോ ഫെർണാണ്ടസ് ഹാപ്പിയാക്കിയത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.വേൾഡ് കപ്പ് കിരീടം നേടിയതും ചെൽസിയിലേക്ക് പോയതുമാണ് ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.എൻസോയെ പറ്റി ക്രസ്പ്പോ പറഞ്ഞത് ഇങ്ങനെയാണ്.

‘എൻസോ ഫെർണാണ്ടസ് എന്നെ രണ്ട് തവണയാണ് ഹാപ്പിയാക്കിയത്.ഡിസംബർ മാസത്തിൽ ഞങ്ങൾ വേൾഡ് കപ്പ് നേടിയപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയായി.രണ്ടാമത്തെ തവണ ഞാൻ ഹാപ്പി ആയത് അദ്ദേഹം ചെൽസിയിലേക്ക് പോയപ്പോഴാണ്.ഞാൻ അദ്ദേഹത്തിന്റെ കാര്യത്തിൽ വളരെയധികം അഭിമാനിക്കുകയും സന്തോഷം കൊള്ളുകയും ചെയ്യുന്നു.കാരണം അദ്ദേഹം വളരെ നല്ല ഒരു താരവും വ്യക്തിയുമാണ് ‘ക്രസ്പോ പറഞ്ഞു.

1995 മുതൽ 2007 വരെ അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസമാണ് ക്രസ്പോ.64 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളാണ് ഈ ഇതിഹാസം നേടിയിരുന്നത്.ഇപ്പോൾ അദ്ദേഹം പരിശീലക സ്ഥാനത്താണ് ഉള്ളത്.നേരത്തെ ചെൽസിക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.

Rate this post