ലോകകപ്പിന് മുന്നോടിയായുള്ള ത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ചു|Argentina

ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബറിൽ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കെലോണി പ്രഖ്യാപിച്ചു. ബെൻഫിക്കയുടെ എൻസോ ഫെർണാണ്ടസും എംഎൽഎൽ ക്ലബ് അറ്റ്ലാന്റ യുണൈറ്റഡ് താരം തിയാഗോ അൽമാഡയും ഹോണ്ടുറാസിനും ജമൈക്കയ്ക്കുമെതിരായ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ഇടം നേടിയിട്ടുണ്ട്.

ജുവാൻ മുസ്സോ, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട , എക്‌സിക്വൽ പാലാസിയോസ്, നിക്കോളാസ് ഗോൺസാലസ് എന്നിവർ ടീമിൽ ഇടം നേടിയില്ല.ലയണൽ സ്‌കലോനി ജുവാൻ മുസ്സോയ്‌ക്ക് പകരം വിയ്യാറയൽ താരം ജെറോനിമോ റുള്ളിയെ തിരഞ്ഞെടുത്തു.ഇത് ഖത്തറിലെ ലോകകപ്പിനായി ആരെയാണ് എടുക്കാൻ ആഗ്രഹിക്കുന്നതെന്നതിന്റെ സൂചനയായിരിക്കാം.എക്സിക്വിയൽ പലാസിയോസ്,നിക്കോളാസ് ഗോൺസാലസ് എന്നിവർ പരിക്കേറ്റത് കൊണ്ട് ടീമിലേക്ക് പരിഗണിച്ചില്ല.

ടീമിലെ ഏറ്റവും ശ്രദ്ധേയ സാനിധ്യം 21 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ തിയാഗോ അൽമാഡയാണ് .വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ അർജന്റീനിയൻ ടീമിൽ ഉണ്ടാവാൻ സാധ്യതയുള്ള താരം കൂടിയാണ്.2019 ൽ അർജന്റീന അണ്ടർ 20 ടീമിലും 2021 ലെ അണ്ടർ 23 ടീമിലും അൽമാഡ കളിച്ചിട്ടുണ്ട്, എന്നാൽ ആദ്യ ടീമിനൊപ്പം ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. ഈ സീസണിൽ ബെൻഫിക്കക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാന് 21 കാരനായ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനി ടീമിലെത്തിച്ചത്. നായകൻ ലയണൽ മെസ്സിക്കൊപ്പം പ്രധാന താരങ്ങളായ ഡി മരിയ .ഡിബാല , മാർട്ടിനെസ് ,കൊറിയ ,ഡി പോൾ , ലിസാൻഡ്രോ മാർട്ടിനെസ് തുടങ്ങിയവർ ഇടംപിടിച്ചു.

ഗോൾ കീപ്പർമാർ : ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)ജെറോനിമോ റുല്ലി (വില്ലറയൽ)
ഡിഫെൻഡേർസ് : ഗോൺസാലോ മോണ്ടിയേൽ (സെവില്ല)നഹുവൽ മോളിന (ഉഡിനീസ്)ജർമൻ പെസെല്ല (റിയൽ ബെറ്റിസ്)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)നെഹ്യൂൻ പെരെസ് (ഉഡിനീസ്)ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)മാർക്കോസ് അക്യൂന (സെവില്ല)ഫാകുണ്ടോ മദീന (ലെൻസ്)നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ)
മിഡ്ഫീൽഡർമാർ :ലിയാൻഡ്രോ പരേഡസ് (യുവന്റസ്)ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)എൻസോ ഫെർണാണ്ടസ് (ബെൻഫിക്ക)അലക്സിസ് മാക് അലിസ്റ്റർ (ബ്രൈടൺ)റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്)ജിയോവാനി ലോ സെൽസോ (വില്ലറയൽ)അലജാൻഡ്രോ പാപ്പു ഗോമസ് (സെവില്ല)തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്)
മുന്നേറ്റനിര :പൗലോ ഡിബാല (എഎസ് റോമ)ഏഞ്ചൽ ഡി മരിയ (യുവന്റസ്)ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ)ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി)ജോക്വിൻ കൊറിയ (ഇന്റർ)ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്)ലൗടാരോ മാർട്ടിനെസ് (ഇന്റർ)

Rate this post