‘ലയണൽ മെസ്സിയുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുത്ത് ലയണൽ സ്കലോനി’ : അർജന്റീന ടീമിലെ ചില കളിക്കാരെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യണം |Argentina
2024 കോപ്പ അമേരിക്കക്ക് മുന്നോടിയായി അര്ജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുമായി ഒരു സുപ്രധാന ചർച്ചയ്ക്ക് തയ്യാറാടുക്കുകയാണ് മാനേജർ ലയണൽ സ്കലോണി.ഈ നിർണായക മീറ്റിംഗിന് കാരണം ദേശീയ ടീമിൽ പുനഃസംഘടനയ്ക്കുള്ള സ്കലോനിയുടെ പദ്ധതിയാണ്.ഏറ്റവും കാര്യക്ഷമതയുള്ള കളിക്കാർ മാത്രമേ ടീമിൽ ഉണ്ടാവാൻ പാടുള്ളു എന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കെലോണി.
ടീമിൽ വലിയ മാറ്റങ്ങൾ വേണമെന്ന ആവശ്യകതയുമായാണ് സ്കെലോണി മെസ്സിയെ കാണാൻ ഒരുങ്ങുന്നത്. അർജന്റീനയുടെ ഉയർന്ന പ്രകടന നിലവാരം നിലനിർത്താൻ, നിലവിൽ ലൈനപ്പിലുള്ള ചില കളിക്കാർ മാറിനിൽക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.കോപ്പ അമേരിക്ക അടുത്തുവരുമ്പോൾ ലയണൽ മെസ്സിയുമായി ചർച്ചകൾ നടക്കാനിരിക്കെ, ഏത് കളിക്കാരാണ് ടീമിൽ ഇടം നേടേണ്ടതെന്ന് നിലവിൽ അനിശ്ചിതത്വത്തിലാണ്. അർജന്റീന സമീപ വർഷങ്ങളിൽ വിജയം ആസ്വദിച്ചു, മുൻ കോപ്പ അമേരിക്ക കിരീടം നേടുകയും 30 വർഷത്തിന് ശേഷം അവരുടെ ആദ്യ ലോകകപ്പ് ട്രോഫി നേടുകയും ചെയ്തു.
ആതിഥേയരായ സൗദി അറേബ്യയ്ക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് ശേഷം ആൽബിസെലെസ്റ്റെ തോൽവിയറിയാതെ തുടരുന്നു. അടുത്തിടെ ഉറുഗ്വേയ്ക്കെതിരെ 2-0ന് തോൽക്കുന്നത് വരെ ഈ കുതിപ്പ് തുടർന്നു.മോശമായ രീതിയിൽ കളിക്കുന്ന ചില സുപ്രധാനമായ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്.എന്നിട്ട് കൂടുതൽ മികച്ച താരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ട്.തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കാത്തതിനാൽ ക്യാപ്റ്റനുമായും അര്ജന്റീന അസോസിയേഷനുമായി ചർച്ച ചെയ്തു കൊണ്ടാണ് തീരുമാനങ്ങൾ എടുക്കുക.ടീമിൽ നിന്നും ഒഴിവാക്കേണ്ട താരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ക്യാപ്റ്റൻ ലയണൽ മെസ്സിയുമായി നടത്തും.
(🌕) Lionel Scaloni believes that some players must be changed in the whole squad to continue competing with high standards. He will meet with Messi in the coming days to talk about that topic as he’s the captain. @estebanedul @HernanSCastillo 🚨🇦🇷 pic.twitter.com/vZS9K8Rdc5
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 9, 2023
കോപ്പ അമേരിക്കക്ക് ശേഷം അർജന്റീനയുടെ മുഖ്യ പരിശീലകന്റെ റോൾ ഉപേക്ഷിക്കും എന്ന സൂചന സ്കെലോണി നൽകിയിരുന്നു.ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ സ്കെലോണിക്ക് ഉണ്ടായിരുന്നു.ബ്രസീലിനെതിരെ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം, ദേശീയ ടീമുമായുള്ള തന്റെ ഭാവിയെക്കുറിച്ച് സ്കലോനി തുറന്ന് പറയുകയും ചെയ്തിരുന്നു.അർജന്റീന ആരാധകരുമായി പോലീസ് ഏറ്റുമുട്ടിയതിന് ശേഷം, ലയണൽ മെസ്സി തന്റെ ടീമംഗങ്ങളെ പിച്ചിൽ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നയിച്ചു. എന്നാൽ ടീം മാനേജരുമായി ആലോചിക്കാതെയാണ് ക്യാപ്റ്റൻ ഈ തീരുമാനം എടുത്തത്.ഇത് സ്കലോനിയെയും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫിനെയും പ്രകോപിപ്പിച്ചു.