❝ അർജന്റീനയുടെ മധ്യനിരയിൽ മാന്ത്രികത വിരിയിക്കുന്നവൻ ❞ : റോഡ്രിഗോ ഡി പോൾ |Rodrigo De Paul| Argentina| Qatar 2022

കഴിഞ്ഞ കുറെ വര്ഷങ്ങളായി മികച്ച താരങ്ങളെ അണിനിരത്തിയിട്ടും പ്രധാന ചാംപ്യൻഷിപ്പുകളിൽ അര്ജന്റീന കാലിടറി വീഴുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധർ കണ്ടിരുന്നത് മികച്ച മധ്യ നിര താരങ്ങളുടെ അഭാവം തന്നെയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരക്കാർ അണിനിരന്നിട്ടും മധ്യ നിരയിലെ നിലവാരമില്ലായ്മയാണ് പലപ്പോഴും അർജന്റീനക്ക് തിരിച്ചടിയാവാറുള്ളത്. റിക്വൽമിക്ക് ശേഷം അര്ജന്റീന ടീമിന്റെ മധ്യനിര കാര്യമായ ഒരു ഇമ്പാക്റ്റും ടീമിന് നൽകിയിട്ടില്ല. എന്നിരുന്നാലും അത് ഒരു പരിധിവരെ പിടിച്ചു നിന്നത് മഷെറാനോ മാത്രമാണ്.

മെസ്സി ഡി മരിയ അഗ്യൂറോ പോലെയുള്ള ലോകത്തോരോ മുന്നേറ്റനിരക്കാർക്ക് കാര്യമായ ട്രിയൊ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയത് നല്ലൊരു മധ്യനിരയുടെ കുറവ് കൊണ്ട് തന്നെയാണ്.മികച്ച ഫീൽഡർമാർ പലപ്പോഴും ടീമിലെത്തിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം ആരിൽ നിന്നുമുണ്ടായില്ല. എന്നാൽ സ്കെലോണി അര്ജന്റീനയുട പരിശീലക സ്ഥാനം എറ്റ്റെടുത്ത മുതൽ മിഡ്ഫീൽഡിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിന്റെ ഒരു ഫലം തന്നെയായിരുന്നു കോപ്പ അമേരിക്ക കിരീടം നേടിയത്.

അടുത്ത കാലത്തെ കളിയെടുത്ത് നോക്കിയാൽ കാണാം അര്ജന്റീനയുടെ മധ്യനിരയുടെ മാറ്റം. അർജന്റീന മധ്യനിരയുടെ ശക്തിയായി ഉയർന്നു വന്ന താരമാണ് അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോൾ .കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് ഡി പോൾ. .കോപ്പ ഫൈനലിൽ ഫൈനലിൽ അർജന്റീനയുടെ യഥാർത്ഥ പോരാളിയാണ് നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ആയിരുന്നു.വളരെ കുറച്ചു നാളുകൾകൊണ്ട് തന്നെ അര്ജന്റീന മധ്യ നിരയുടെ എൻജിൻ റൂം എന്ന പേരും താരത്തിന് വീണു.

പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്യുന്നുണ്ട്.മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും, നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറെ ഡി പോളിൽ നമുക്ക കാണാനാവും. മിഡ്ഫീൽഡിൽ ഈ കോട്ടകെട്ടി സ്ഥിരത പുലർത്തി മികച്ച ധാരണയോടെ മുന്നോട്ട് പോയാൽ അടുത്ത വർഷത്തെ വേൾഡ് കപ്പിൽ ഫൈനലിൽ ഒരു ടീമിന്റെ പേര് അര്ജന്റീന എന്നായിരിക്കും.

കഴിഞ്ഞ മൂന്ന് വർഷമായി ഡി പോൾ കളിക്കളത്തിലും പുറത്തും ലയണൽ മെസ്സിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്.പരിശീലന വേളയിലും സോഷ്യൽ മീഡിയ ക്ലിപ്പുകളിലും ഇരുവരെയും പതിവായി ഒരുമിച്ച് കാണാറുണ്ട്.കഴിഞ്ഞ വർഷം കോപ്പ അമേരിക്കയിൽ അർജന്റീനയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ട്രോഫി വരൾച്ച അവസാനിപ്പിച്ചപ്പോൾ ഇരുവരും മികവ് കാണിച്ച.2018 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച ഡി പോൾ ലയണൽ സ്കലോനിയുടെ വിശ്വസ്തനാണ് , കൂടാതെ ലാ ആൽബിസെലെസ്റ്റെക്കായി 43 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Rate this post