അർജന്റീന അവസാനമായി കളിച്ച മത്സരം ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരമാണ്.ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടിയ അർജന്റീന ഇനി കളത്തിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.ആ കാത്തിരിപ്പ് അവസാനിക്കാൻ ഇനി അധികം നാളുകൾ ഒന്നുമില്ല.ഈ മാസത്തിന്റെ അവസാനത്തിൽ അർജന്റീന 2 സൗഹൃദമത്സരങ്ങൾ കളിക്കുന്നുണ്ട്.
ആദ്യത്തെ മത്സരം പനാമക്കെതിരെയാണ്.മാർച്ച് 23 ആം തീയതി മോനുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.പിന്നീട് കുറകാവോ എന്ന രാജ്യത്തിനെതിരെയാണ് അർജന്റീന അടുത്ത സൗഹൃദ മത്സരം കളിക്കുക.മാർച്ച് 28 ആം തീയതിയാണ് ഈ മത്സരം നടക്കുക.സാന്റിയാഗോ ഡെൽ എസ്റ്ററോ എന്ന സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുക.ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചു കഴിഞ്ഞു.
നിരവധി യുവ താരങ്ങൾക്ക് പരിശീലകൻ ടീമിൽ ഇടം നൽകി എന്നുള്ളതാണ് ഈ സ്‌ക്വാഡിന്റെ പ്രത്യേകത.മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരമായ ഗർനാച്ചോ സ്‌ക്വാഡിൽ മടങ്ങി എത്തിയിട്ടുണ്ട്.ബ്ലാങ്കോ,ബുവാനനോട്ടെ,കാർബോനി,പെറോൺ എന്നിവരൊക്കെ പുതുമുഖങ്ങൾ ആണ്.കൂടാതെ പെരസും ബൂണ്ടിയയും തിരിച്ചെത്തിയിട്ടുണ്ട്.ഇതിനുപുറമേ പരിക്ക് മാറി ലോ സെൽസൊയും ടീമിൽ ഇടം നേടി കഴിഞ്ഞു.ടീം താഴെ നൽകുന്നു.
ഫ്രാങ്കോ അർമാനി,ജെറോണിമോ റുള്ളി,എമിലിയാനോ മാർട്ടിനസ്,യുവാൻ ഫോയ്ത്ത്,ഗോൺസാലോ മോണ്ടിയേൽ,നഹുവെൽ മൊളീന,നെഹുവേൻ പെരസ്,ജർമ്മൻ പെസല്ല,ക്രിസ്റ്റ്യൻ റൊമേറോ,നിക്കോളാസ് ഓട്ടമെന്റി,ലിസാൻഡ്രോ മാർട്ടിനസ്,നിക്കോളാസ് ടാഗ്ലിയാഫിക്കോ,മാർക്കോസ് അക്യൂഞ്ഞ
#SelecciónMayor Lista de convocados para los dos amistosos ante Panamá y Curazao 📋🇦🇷
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) March 3, 2023
¡Qué placer verte otra vez! 😍 pic.twitter.com/dffcxNtQLY
ലൗറ്ററോ ബ്ലാങ്കോ,ലിയാൻഡ്രോ പരേഡസ്, ഗൈഡോ റോഡ്രിഗസ്,എൻസോ ഫെർണാണ്ടസ്, മാക്സിമോ പെറോൺ,എക്സ്ക്കിയേൽ പലാസിയോസ്,റോഡ്രിഗോ ഡി പോൾ,ഫക്കുണ്ടോ ബുവോനാനോട്ടെ,തിയാഗോ അൽമാഡ,ജിയോവാനി ലോ സെൽസോ,അലക്സിസ് മാക്ക് ആല്ലിസ്റ്റർ
എയ്ഞ്ചൽ ഡി മരിയ, എയ്ഞ്ചൽ കൊറേയ,എമിലിയാനോ ബൂണ്ടിയ,വാലന്റീൻ കാർബോനി,ലയണൽ മെസ്സി,പൗലോ ഡിബാല,ലൗറ്ററോ മാർട്ടിനസ്,ജൂലിയൻ ആൽവരസ്,അലജാൻഡ്രോ ഗർനാച്ചോ,നിക്കോളാസ് ഗോൺസാലസ്, അലജാൻഡ്രോ ഗോമസ്.