അർജന്റീന സൂപ്പർതാരങ്ങൾ യുവന്റസ് വിട്ടു. ഒറ്റമെൻറി ഇന്റർമിലാനിലേക്ക്

റോപ്യൻ ഫുട്ബോൾ സീസൺ ഏറെക്കുറെ അവസാനിച്ച ഈ സാഹചര്യത്തിൽ താരകൈമാറ്റങ്ങളുടെ ട്രാൻസ്ഫർ കാലമാണ് തുടങ്ങാൻ പോകുന്നത്. ഇപ്പോൾ തന്നെ പിഎസ്ജി വിട്ട ലിയോ മെസ്സിയുടെയും റയൽ മാഡ്രിഡ്‌ വിട്ടുകൊണ്ട് സൗദിയിലേക്ക് പോകാനൊരുങ്ങുന്ന കരീം ബെൻസെമയുടെയും ഉൾപ്പടെ നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്ത് വന്നുകൊണ്ടേയിരിക്കുന്നത്.

സൂപ്പർ താരം ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളിൽ ലോകഫുട്ബോൾ ആരാധകർ മുഴുകിയിരിക്കവേ അർജന്റീനയുടെ രണ്ട് സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളാണ് പുറത്ത് വരുന്നത്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി കളിക്കുന്ന ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവരുടെ ഭാവിയെ കുറിച്ച് അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയുടെ അർജന്റീന താരമായ നികോളാസ് ഒട്ടമെൻഡിയുടെ ട്രാൻസ്ഫർ അപ്ഡേറ്റ് കൂടി ലഭിച്ചിട്ടുണ്ട്.

കരാർ അവസാനിക്കുന്ന ഡി മരിയ്ക്ക് വേണ്ടി സൗദിയിൽ നിന്നുൾപ്പടെ ഓഫറുകൾ വരുന്നുണ്ടെങ്കിലും യൂറോപ്പിൽ തന്നെ നിൽക്കാനാണ് താരത്തിന്റെ പ്ലാനുകൾ. ഫ്രീ ഏജന്റായി മാറുന്ന ഡി മരിയ മികച്ച ഓപ്ഷനുകൾ പരിശോധിച്ചതിന് ശേഷം തീരുമാനം എടുക്കും. തന്റെ മുൻ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയും താരത്തിനെ സ്വന്തമാക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.

ലിയാൻഡ്രോ പരേഡസിന്റെ കാര്യത്തിൽ പിഎസ്ജിയിൽ നിന്നും ലോണിൽ യുവന്റസിലേക്ക് പോയ താരം ലോൺ കാലാവധി അവസാനിക്കുന്നതിനാൽ പിഎസ്ജിയിൽ തന്നെ തിരിച്ചെത്തും. എന്നാൽ താരത്തിനെ ടീമിൽ നിലനിർത്താൻ ആഗ്രഹമില്ലാത്ത പിഎസ്ജി താരം വന്നാലുടൻ തന്നെ മറ്റു ക്ലബ്ബുകൾക്ക് വിൽക്കാനൊരുങ്ങുകയാണ്.

ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലും അടുത്ത സീസണിൽ ഈ രണ്ട് താരങ്ങൾ തുടരില്ല എന്നും ഉറപ്പാണ്. ലിയാൻഡ്രോ പരേഡസിനെ പിഎസ്ജി വിൽക്കാൻ ഒരുങ്ങുമ്പോൾ യൂറോപ്പിൽ നിന്നുമുള്ള മികച്ച ഓഫറുകൾക്ക് വേണ്ടിയാണ് ഡി മരിയ കാത്തിരിക്കുന്നത്.

നികോളാസ് ഒട്ടമെൻഡിയുടെ കാര്യത്തിൽ ഈ സീസണിൽ നായകനായി പോർച്ചുഗീസ് ലീഗ് കിരീടം ഉയർത്തിയ താരം കരാർ അവസാനിക്കുന്നതോടെ ബെൻഫിക വിടാനൊരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ രംഗത്തുണ്ട്. ഈ മൂന്നു പേരും ഖത്തർ ഫിഫ വേൾഡ് കപ്പ്‌ നേടിയ അർജന്റീന ടീമംഗങ്ങളാണ്.

5/5 - (1 vote)