അർജന്റീന താരങ്ങളുടെ അഴിഞ്ഞാട്ടം കണ്ട യൂറോപ്യൻ ഫുട്ബോൾ രാത്രി,മാക് അലിസ്റ്റർ നേടിയത് തകർപ്പൻ ഗോൾ.

യൂറോപ്യൻ ഫുട്ബോളിൽ സൂപ്പർ സൺഡേയിൽ നടന്ന മത്സരങ്ങളിൽ അർജന്റീന താരങ്ങളുടെ നിറഞ്ഞാട്ടമാണ് കണ്ടത്. പ്രീമിയർ ലീഗിലുൾപ്പടെ യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ അർജന്റീന താരങ്ങൾ നിറഞ്ഞാടിയപ്പോൾ ഗംഭീര ആവേശമാണ് ഓരോ മത്സരവും ആരാധകർക്ക് സമ്മാനിച്ചത്. അർജന്റീന ദേശീയ ടീമിലെ വിവിധ താരങ്ങൾ വിവിധ ക്ലബ്ബുകൾക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ട വീര്യം ഒറ്റരാത്രിയിൽ ഒരുമിച്ച് പുറത്തെടുത്തത്.

ബ്രെയിറ്റന് എതിരായ ചെൽസിയുടെ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ മിടുക്കിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം ചെൽസി ഹോം സ്റ്റേഡിയത്തിൽ വച്ച് സ്വന്തമാക്കി. ഫുൾഹാമിനെതിരെ നടന്ന ആവേശം അലതല്ലിയ പോരാട്ടത്തിൽ ലിവർപൂളിന് വേണ്ടി തകർപ്പൻ ഗോൾ നേടിയ മാക് അലിസ്റ്റർ 4-3 ന്റെ ലിവർപൂൾ വിജയത്തിൽ പങ്കാളിയായി. അർജന്റീന താരത്തിന്റെ ഗോൾ ആരാധകരെയും അമ്പരപ്പിച്ചു.

ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ ബെൽട്രാൻ എ സി മിലാന് വേണ്ടി ഫ്രോസിനനിനെതിരെ ഗോൾ നേടി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ മിലാൻ വിജയത്തിൽ പങ്കാളിയായി, മിലാന്റെ ഹോം സ്റ്റേഡിയമായ സാൻസീറോയിൽ വെച്ചായിരുന്നു ഈ മത്സരം. ചെൽസിക്കെതിരെ അർജന്റീന താരമായ ബൗനാനോറ്റ ബ്രെയിറ്റന് വേണ്ടി ഗോൾ ചെയ്തെങ്കിലും മത്സരം പരാജയപ്പെട്ടു. ടോട്ടൻഹാമിനെതിരെ നടന്ന മത്സരത്തിൽ അർജന്റീന താരമായ ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അസിസ്റ്റ് നൽകി, മത്സരം മൂന്നു ഗോളിന്റെ ആവേശ സമനിലയിൽ അവസാനിച്ചു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന് വേണ്ടി അർജന്റീന താരമായ ലോസേൽസോ മനോഹരമായ ഗോൾ സ്കോർ ചെയ്തു. ഇറ്റാലിയൻ ലീഗിൽ സസോളക്കെതിരെ ഗോളും അസിസ്റ്റുമായി അർജന്റീന സൂപ്പർതാരമായ പൌലോ ഡിബാല നിറഞ്ഞുനിന്നപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എ എസ് റോമ വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ ടോപ്പ് ഫോറിൽ കയറിയത്. യൂറോപ്പ്യൻ ഫുട്ബോളിലെ അവസാന രാത്രിയിൽ അർജന്റീന താരങ്ങളുടെ അഴിഞ്ഞാട്ടമാണ് കണ്ടത്.

Rate this post