ബൊളീവിയയെ നേരിടാൻ ലാ പാസിൽ പോവുന്ന അർജന്റീന ടീമിൽ ലയണൽ മെസ്സിയുണ്ടാവില്ല , സൂചന നൽകി പരിശീലകൻ |Lionel Messi

ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ഗോളിനായിരുന്നു കരുത്തരായ ഇക്വഡോറിനെ ലയണൽ സ്കെലോണിയുടെ ടീം പരാജയപ്പെടുത്തിയത്.

ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കണം വിടുകയും ചെയ്തു. അർജന്റീനയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, ബൊളീവിയയെ നേരിടാൻ അര്ജന്റീന ലാപാസിലേക്ക് യാത്ര ചെയ്യുമ്പോൾ ലിയോ മെസ്സി ഉണ്ടാവാനുള്ള സാധ്യത കുറവാണ്.സമുദ്രനിരപ്പിൽ നിന്നും ഏറ്റവുമധികം ഉയരത്തിലുള്ള സ്റ്റേഡിയമായ ലാ പാസിൽ മത്സരിക്കുമ്പോൾ അർജന്റീന താരങ്ങൾക്ക് വേണ്ടത്ര ശ്വാസം ലഭിക്കാതെ മോശം പ്രകടനം നടത്തുന്നത് സ്വാഭാവികമാണ്.

മെസ്സിയെ ടീമിൽ നിന്നും പരിശീലകൻ ലയണൽ സ്കെലോണി ഒഴിവാക്കും എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. ലാ പാസിൽ മത്സരിക്കുക ബുദ്ധിമുട്ടായതിനാൽ മെസിക്ക് മത്സരത്തിൽ വിശ്രമം നൽകുന്നത് സ്‌കലോണി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഇക്വഡോറിനെതിരെയുള്ള മത്സരത്തിന്റെ അവസാനം മെസ്സി തന്നെ സബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.അർജന്റീനയിൽ നിന്ന് ലാപാസിലേക്കുള്ള ടീമിനൊപ്പം മെസ്സി യാത്ര ചെയ്യുമോ എന്നുറപ്പില്ല.48 ദിവസങ്ങൾക്കുള്ളിൽ 12 മത്സരങ്ങളിൽ ആണ് 36 കാരൻ പങ്കെടുത്തിട്ടുളളത്.

ഇക്വഡോറിനെതിരായ മത്സരത്തിന് ശേഷം അർജന്റീനയുടെ ടെക്‌നിക്കൽ ടീം റൊട്ടേഷൻ നടത്താനും ബൊളീവിയ ടെസ്റ്റിനായി യുവ താരങ്ങൾക്ക് ഇടം നൽകാനും ആലോചിക്കുന്നു.അതിനിടയിൽ കുറച്ച് ദിവസത്തെ വിശ്രമത്തിനായി മിയാമിയിലേക്ക് മടങ്ങാൻ മെസ്സിയെ വിട്ടയക്കണമോ എന്ന് സ്കലോനി തീരുമാനിക്കും.സമുദ്രനിരപ്പിൽ നിന്നും 3637 മീറ്റർ അഥവാ 11, 932 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബോളിവിയുടെ തലസ്ഥാനമായ ലാ പാസിൽ കളിക്കുന്ന എന്നത് കളിക്കാർക്ക് വലിയ വെല്ലുവിളിയായാണ്.

സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിലാണ് ബോളിവിയയുടെ ഹോം സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഓക്സിജന്റെ അളവ് കുറവ് സമ്മർദ്ദം കൂടുതൽ തുടങ്ങിയവ എതിരാളികൾക്ക് അല്പം ബുദ്ധിമുട്ടുണ്ടാവും.നേരത്തെ ബോളിവിയയുടെ സ്റ്റേഡിയത്തിലേക്ക് കളിക്കാനെത്തിയ ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങളെല്ലാം മത്സരത്തിനിടെ കിതക്കുന്ന രംഗങ്ങൾ കണ്ടിട്ടുണ്ട്, കൂടാതെ താരങ്ങൾക്ക് മത്സരത്തിനിടെ ഓക്സിജൻ നൽകുകായും ചെയ്തിട്ടുണ്ട്.

Rate this post
ArgentinaLionel Messi