വിജയം ഉറപ്പാക്കി അര്ജന്റീന നാളെയിറങ്ങുന്നു , എതിരാളികൾ കുറസാവോ |Argentina

പനാമക്കെതിരെയുള്ള തകർപ്പൻ വിജയത്തിന് ശേഷം രണ്ടാം സൗഹൃദ മത്സരത്തിൽ അര്ജന്റീന ഇന്നിറങ്ങുന്നു.കുറസാവോയാണ് അർജന്റീനയുടെ എതിരാളികൾ. പനാമക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്.CONCACAF നേഷൻസ് ലീഗ് മത്സരത്തിൽ കാനഡയോട് 2-0 ത്തിന്റെ തോൽവി ഏറ്റുവാങ്ങിയാണ് കുറസാവോ അർജന്റീനയെ നേരിടാനെത്തുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാണ് മത്സരം ആരംഭിക്കുക.

പനാമയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ഹോംകമിംഗ് മത്സരം വിജയിച്ച ശേഷം, അർജന്റീന അവരുടെ വിജയ പരമ്പര 7 മത്സരങ്ങളിൽ എത്തിച്ചു.അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോണി ചില യുവതാരങ്ങളെ ടീമിലെടുക്കുകയും അവരിൽ ചിലരെ പനാമയ്‌ക്കെതിരായ മത്സരത്തിൽ കളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോസ് ആൽബിസെലെസ്റ്റസ് അടുത്തതായി കുറസാവോയെ നേരിടുമ്പോൾ കൂടുതൽ യുവ താരങ്ങൾക്ക് കളിക്കാനുള്ള അവസരം സ്കലോനി നൽകിയേക്കാം.

20 കാരനായ മാഞ്ചസ്റ്റർ സിറ്റിയുടെ മാക്സിമോ പെറോൺ ,ബ്രൈറ്റന്റെ കൗമാരക്കാരനായ ഫാകുണ്ടോ ബ്യൂണനോട്ടും ദേശീയ നിറങ്ങളിൽ തന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്, അടുത്ത മത്സരത്തിൽ ഇരുവർക്കും അവസരം ലഭിച്ചേക്കാം. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് ലയണൽ സ്‌കലോനി ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ലയണൽ മെസ്സി തന്റെ കരിയറിലെ 100 അന്താരാഷ്ട്ര ഗോളുകളുടെ അടുത്തെത്തിയതിനാൽ ഈ മത്സരത്തിൽ കളിക്കാനുള്ള സാധ്യതയുണ്ട്.

ആദ്യ മത്സരത്തിൽ ഗോൾ നേടിയ തിയാഗോ അൽമാഡക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കാം.വാലന്റൈൻ കാർബോണി, ലൗട്ടാരോ ബ്ലാങ്കോ, മാക്സിമോ പെറോൺ, ഫാകുണ്ടോ ബ്യൂണനോട്ടെ.ലിയാൻഡ്രോ പരേഡസ്, പൗലോ ഡിബാല, ലിസാൻഡ്രോ മാർട്ടിനെസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവരാണ് കുറസാവൊക്കെതിരെ ടീമിലെത്താൻ സാധ്യതയുളളവർ.

അർജന്റീന പോസിബിൾ ഇലവൻ: റുല്ലി; മോണ്ടിയേൽ, പെസെല്ല, ലി. മാർട്ടിനെസ്, അക്യുന; അൽമാഡ, പരേഡെസ്, പലാസിയോസ്; മെസ്സി, ലാ. മാർട്ടിനെസ്, ഡിബാല

Rate this post
Lionel Messi