ലാറ്റിൻഅമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ യോഗ്യതാ റൗണ്ടിലെ പോരാട്ടങ്ങളിൽ നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന vs അഞ്ചുതവണ ഫിഫ വേൾഡ് കപ്പ് നേടിയ ബ്രസീലിനെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം നവംബർ 22 ബുധനാഴ്ച രാവിലെ 6 മണിക്കാണ് ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ vs അർജന്റീന പോരാട്ടം ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പോയിന്റ് ടേബിളിൽ 5 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീന. 5 മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. നെയ്മർ ജൂനിയർ, കാസമിറോ തുടങ്ങിയ നിരവധി സൂപ്പർതാരങ്ങൾ പരിക്കിന്റെ പിടിയിലായതിനാൽ ബ്രസീലിന് കാര്യങ്ങൾ കടുപ്പമാകും. ബ്രസീലിന്റെ നിരയിലെ നിരവധി പ്രധാന താരങ്ങൾക്ക് ഈ മത്സരം കളിക്കാനാവില്ല.
അതേസമയം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് അർജന്റീനയും ബ്രസീലും പരസ്പരപോരാട്ടത്തിന് ഒരുങ്ങുന്നത്. തങ്ങളുടെ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരുടീമുകളും പരാജയപ്പെട്ടത്. ബ്രസീൽ vs കൊളമ്പിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവിയറിഞ്ഞപ്പോൾ, അർജന്റീന ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് ഉറുഗ്വയോട് പരാജയപ്പെട്ടത്.
Argentina vs. Brazil kick off times:
— Roy Nemer (@RoyNemer) November 21, 2023
Tuesday:
🇺🇸🇨🇦 4:30 pm Pacific
🇺🇸🇨🇦 7:30 pm Eastern
🇦🇷 9:30 pm
Wednesday:
🇬🇧🏴🇬🇭 12:30 am
🇪🇸🇫🇷🇳🇬 1:30 am
🇱🇧🇿🇦 2:30 am
🇸🇦🇶🇦 3:30 am
🇦🇪🇴🇲 4:30 am
🇦🇫 5:00 am
🇵🇰 5:30 am
🇮🇳🇱🇰 6:00 am
🇳🇵 6:15 am
🇧🇩 6:30 am
🇮🇩🇻🇳 7:30 am
🇲🇾🇸🇬 8:30 am
🇰🇷🇯🇵 9:30 am… pic.twitter.com/1ALhsI0i1M
ബ്രസീൽ vs അർജന്റീന മത്സരത്തെ കൂടാതെ ഇന്ത്യൻ സമയം രാവിലെ 4:30ന് പരാഗ്വ vs കൊളമ്പിയ മത്സരവും 5മണിക്ക് ഇക്വഡോർ vs ചിലി മത്സരവും 5മണിക്ക് ഉറുഗ്വ vs ബോളീവിയ മത്സരവും 7:30ന് പെറു vs വെനിസ്വേല മത്സരവും അരങ്ങേറും. ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഉറുഗ്വയുടെ നൂനസ്, നികോലാസ് എന്നിവർക്കൊപ്പം മൂന്നു ഗോളുകളുമായി ഒന്നാം സ്ഥാനത്താണ് അർജന്റീന സൂപ്പർ താരമായ ലിയോ മെസ്സി. ഇന്ത്യൻ ടെലിവിഷനുകളിൽ സംപ്രേഷണം ലഭ്യമാവില്ല. ഓൺലൈൻ പോർട്ടുകളിൽ ലൈവ് ലഭ്യമായിരിക്കും. ഗോൾമലയാളം ടെലഗ്രാം/വാട്ട്സ്ആപ്പ് ചാനലുകളിൽ ലൈവ് ലിങ്കുകൾ ലഭ്യമാണ്.