അർജന്റീന താരങ്ങളുടെയും പരിശീലകന്റെയും ആഗ്രഹം നടക്കില്ല, നിലവിലെ അപ്ഡേറ്റ് ഇങ്ങനെ..

അടുത്ത തവണ ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ലാറ്റിൻ അമേരിക്കൻ യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ നാലിൽ നാലു മത്സരങ്ങളും വിജയിച്ച മുന്നേറുന്ന അർജന്റീനക്ക് അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ശക്തരായ എതിരാളികളെയാണ് ലഭിച്ചത്. ലാറ്റിൻ അമേരിക്കയിലെ കരുത്തുറ്റ ടീമുകൾ ആയ ഉറുഗ്വായ്, ബ്രസീൽ എന്നീ ടീമുകൾക്കെതിരെ അർജന്റീനയുടെ യോഗ്യത മത്സരങ്ങൾ.

നവംബർ 17, നവംബർ 22 തീയതികളിലായാണ് യഥാക്രമം ഉറുഗ്വായ്, ബ്രസീൽ എന്നിവരെ അർജന്റീന നേരിടുന്നത്. നവംബർ 17ന് ഇന്ത്യൻ സമയത്ത് രാവിലെ 5 : 30ന് നടക്കുന്ന അർജന്റീന VS ഉറുഗ്വായ് മത്സരം അർജന്റീനയിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുമെന്നാണ് പ്രതീക്ഷിച്ചത്. അർജന്റീന പരിശീലകനും ടീം അംഗങ്ങളും കളിക്കാൻ ആഗ്രഹിച്ചതും ഈ സ്റ്റേഡിയത്തിൽ വച്ച് തന്നെയാണ്.

എന്നാൽ പ്രമുഖ അമേരിക്കൻ ഗായികയായ ടൈലർ സ്വിഫ്റ്റ്ന്റെ സംഗീത കച്ചേരി മത്സരത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറും എന്ന് ഉറപ്പിച്ചതിനാൽ അർജന്റീന VS ഉറുഗ്വായ് മത്സരം ഈ സ്റ്റേഡിയത്തിൽ വെച്ച് നടത്താനാവില്ല. അതിനാൽ തന്നെ മത്സരത്തിനു വേണ്ടി മറ്റൊരു സ്റ്റേഡിയമാണ് അധികൃതർ അന്വേഷിച്ചത്.

അർജന്റീന പരിശീലകനും താരങ്ങളും മോനുമെന്റൽ സ്റ്റേഡിയത്തിൽ കളിക്കണം എന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലാ ബോംബോനെറ സ്റ്റേഡിയത്തിൽ വച്ചായിരിക്കും അർജന്റീന VS ഉറുഗ്വായി പോരാട്ടം അരങ്ങേറുക. അർജന്റീനയുടെ ഈ ഹോം മത്സരത്തിനുശേഷം ബ്രസീലിൽ വെച്ചാണ് കരുത്തരായ ബ്രസീലിനെ അർജന്റീന നേരിടുന്നത്.

Rate this post