കോപ്പ അമേരിക്കക്ക് മുൻപായി അർജന്റീനക്ക് അഗ്നിപരീക്ഷ, എതിരാളികൾ ശക്തരാണ് |Argentina

അർജന്റീനയുടെയും ബ്രസീലിന്റെയും ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ ആരാധകരും വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ജൂൺമാസം മുതലാണ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ബ്രസീലും ഉൾപ്പെടെ ശക്തരായ ടീമുകളാണ് ഇത്തവണയും കോപ്പ അമേരിക്ക ടൂർണമെന്റിന് കളിക്കാൻ എത്തുന്നത്.

ജൂൺ മാസത്തിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായി ടീമുകൾ സൗഹൃദം മത്സരങ്ങളും മറ്റും മികച്ച ഒരുക്കങ്ങൾ നടത്തുന്നത് സർവ്വസാധാരണമാണ്. ജൂൺ മാസത്തിലെ കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുന്നതിനു മുമ്പായി നിരവധി സൗഹൃദ മത്സരങ്ങൾ കളിക്കുവാൻ അർജന്റീന ടീമും ഒരുങ്ങുന്നുണ്ട്.

നിലവിലെ അപ്ഡേറ്റുകൾ പ്രകാരം അടുത്ത മാസമായ മാർച്ച് മാസത്തിൽ അർജന്റീന സുഹൃത്തുമ മത്സരങ്ങൾ കളിക്കുന്നത് ആഫ്രിക്കയിലെ ശക്തരായ ടീമുകൾക്കെതിരെയാണ്. നിലവിലെ AFCON ഫൈനലിസ്റ്റുകളായ നൈജീരിയ, ഐവറി കോസ്റ്റ് എന്നിട്ട് ഈ തിരയാണ് മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങളിൽ അർജന്റീന കളിക്കാനൊരുങ്ങുന്നത്.

ആഫ്രിക്കയിലെ ശക്തരായ ടീമുകൾക്കെതിരെ കളിക്കുന്നത് കോപ്പ അമേരിക്ക ടൂർണമെന്റ്ന് മുമ്പായി അർജന്റീനക്ക് ശക്തമായ പരീക്ഷണമായിരിക്കും. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരും നിലവിലെ ഫിഫ വേൾഡ് കപ്പിന്റെ ചാമ്പ്യൻമാരുമായ ലയണൽ സ്കലോണിയുടെ അർജന്റീന ടീം ഇത്തവണയും കിരീട ഫേവറിറ്റുകൾ ആയാണ് ടൂർണമെന്റ്ന് എത്തുന്നത്. അർജന്റീന ദേശീയ ടീമിലെ ചില താരങ്ങളുടെ ദേശീയ ടീമിനോടൊപ്പമുള്ള അവസാനത്തെ ടൂർണമെന്റ് കൂടിയായിരിക്കും കോപ്പ അമേരിക്ക.

5/5 - (2 votes)