ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിന് അർജന്റീന ഇന്ന് ഇറങ്ങുകയാണ്.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3:30 നാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നേ നടന്ന പത്ര സമ്മേളനത്തിൽ അർജന്റീനയുടെ കോച്ചായ സ്‌കലോണി സ്റ്റാർട്ടിങ് ലൈനപ്പിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.
അതായത് ആദ്യ ഇലവൻ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് അർജന്റീനയുടെ പരിശീലകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്.പക്ഷേ ആ ഇലവൻ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ലോ സെൽസോയുടെ സ്ഥാനത്ത് ആര് കളിക്കും എന്നുള്ളതിന് അദ്ദേഹം മറുപടി നൽകി.പപ്പു ഗോമസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ഒരാളായിരിക്കും കളിക്കുക എന്നാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.
‘ സ്റ്റാർട്ടിങ് ലൈനപ്പ് ഇതിനോടകം തന്നെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഞാൻ അത് എന്റെ താരങ്ങളോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ടാക്ടിക്ക്സിൽ മാറ്റങ്ങൾ ഒന്നും വരുത്തില്ല. ഈ ദിവസങ്ങളിൽ എങ്ങനെ പരിശീലനം നടത്തുന്നു എന്നതുമല്ല ‘ ഇതാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.
ഏതായാലും അർജന്റീനയുടെ ഏറ്റവും പുതിയ സാധ്യത ഇലവൻ ഇങ്ങനെയാണ്. Emiliano Martínez; Nahuel Molina, Cristian Romero, Nicolás Otamendi, Marcos Acuña; Rodrigo De Paul, Leandro Paredes, Alejandro Papu Gómez or Alexis Mac Allister; Lionel Messi, Lautaro Martínez and Ángel Di María
🇦🇷 Lionel Scaloni: “The starting lineup is already defined, today I’ve told players. The tactic will not be changed, but neither it will be how we were training these days.” pic.twitter.com/dn5iYBNJsG
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 21, 2022
അർജന്റീന സംബന്ധിച്ചിടത്തോളം സൗദി അറേബ്യ പൊതുവേ ചെറിയ എതിരാളികളാണ്. അതുകൊണ്ടുതന്നെ ഒരു തകർപ്പൻ വിജയം നേടിക്കൊണ്ട് അർജന്റീന ഖത്തർ വേൾഡ് കപ്പിൽ അരങ്ങേറ്റം കുറിക്കും എന്നാണ് ആരാധക പ്രതീക്ഷകൾ.