ലോകകപ്പിലും അർജന്റീന താരങ്ങൾ അവസാനിപ്പിക്കുന്നില്ല, ക്ലബ്ബിൽ തിരിച്ചെത്തിയ ശേഷം ഗോള്‍ മഴ പെയ്യിച്ച് അർജന്റീന താരങ്ങൾ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയിട്ട് ഇപ്പോൾ ഒരു മാസം പൂർത്തിയാവാനിരിക്കുകയാണ്. ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് പല അർജന്റീന താരങ്ങളും തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി കളത്തിലേക്ക് ഇറങ്ങുന്നത് ഒരല്പം വൈകി കൊണ്ടാണ്. പക്ഷേ വേൾഡ് കപ്പ് ലഭിച്ചതിനുശേഷം ഗോളടിച്ച് കൂട്ടുന്ന അർജന്റീന താരങ്ങളെയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുക.

ആദ്യമായി ലയണൽ മെസ്സിയുടെ കാര്യം തന്നെ പരിശോധിക്കണം. വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം കഴിഞ്ഞ ആങ്കേഴ്സിനെതിരെയുള്ള മത്സരത്തിലാണ് മെസ്സി ആദ്യമായി കളിച്ചത്.ആ മത്സരത്തിൽ മെസ്സി ഗോൾ കണ്ടെത്തുകയും ചെയ്തു. കൂടാതെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ഹൂലിയൻ ആൽവരസും ഗോൾ കണ്ടെത്തിയിട്ടുണ്ട്. ചെൽസിക്കെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.

ഇരട്ട ഗോളുകൾ നേടിയത് 2 അർജന്റീന താരങ്ങളാണ്. വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മാക്ക് ആല്ലിസ്റ്റർ നിർത്തിയടത്തു നിന്ന് തന്നെ തുടങ്ങുകയായിരുന്നു. മിഡിൽസ്‌ബ്രോക്കെതിരെയാണ് മാക്ക് ആല്ലിസ്റ്റർ രണ്ട് ഗോളുകൾ നേടിയത്. വേൾഡ് കപ്പിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും ലൗറ്ററോയുടെ മികവിന് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല.മോൻസ,പാർമ എന്നിവർക്കെതിരെയാണ് ലൗ റ്ററോ ഗോളുകൾ കണ്ടെത്തിയിട്ടുള്ളത്.

എൻസോ ഫെർണാണ്ടസും തന്റെ ബെൻഫിക്കക്ക് വേണ്ടിയുള്ള മത്സരത്തിൽ വല കുലുക്കിയിരുന്നു.സെവിയ്യക്ക് വേണ്ടി മാർക്കോസ് അക്കൂഞ്ഞ നേടിയ ഗോൾ നാം കണ്ടു.ഡിബാലയുടെ ഒരു സുന്ദരമായ ഗോൾ റോമക്ക് വേണ്ടി തുറക്കുകയും റോമ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. കൂടാതെ യുവാൻ ഫോയ്ത്ത്, എമിലിയാനോ ബൂണ്ടിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരൊക്കെ വേൾഡ് കപ്പിന് ശേഷം ഗോൾ നേടിയ അർജന്റീന താരങ്ങളാണ്. ഇതിൽ വേൾഡ് കപ്പിൽ പങ്കെടുക്കാത്ത താരങ്ങളുമുണ്ട്.

ചുരുക്കത്തിൽ അർജന്റീന താരങ്ങൾ മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കൂടുതൽ മികച്ച പ്രകടനം നടത്താൻ താരങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അടുത്ത മാർച്ച് മാസത്തിൽ ആയിരിക്കും അർജന്റീന ഇനി കളത്തിലേക്ക് തിരിച്ചെത്തുക. രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ ആയിരിക്കും അർജന്റീന കളിക്കുക.