ലാ ലീഗയിൽ തരംഗമാവുന്നു അർജന്റീനിയൻ സ്ട്രൈക്കർ വാലന്റൈൻ കാസ്റ്റെല്ലാനോസ് |Valentin ‘Taty’ Castellanos
വാലന്റൈൻ ‘ടാറ്റി’ കാസ്റ്റെല്ലാനോസിനോട് ഫുട്ബോൾ നീതിയുക്തമല്ലെന്ന് ക്യാമ്പ് നൗവിൽ ബാഴ്സലോണക്കെതിരെയുള്ള 0-0 സംനിലേക്ക് ശേഷം ജിറോണ മാനേജർ മൈക്കൽ പരസ്യമായി പറഞ്ഞു.ജിറോണക്കായി എല്ലാം നൽകി കളിക്കുകയും നിർണ്ണായകമായി സംഭാവന കാസ്റ്റെല്ലാനോസ് ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ഗോളിന് മുന്നിൽ വ്യക്തിഗതമായി പ്രതിഫലം ലഭിക്കാത്തവൻ എന്നാണ് പരിശീലകൻ അര്ജന്റീന താരത്തെ വിശേഷിപ്പിച്ചത്.
ഒരു സ്ട്രൈക്കറെ അളക്കുന്നത് ഗോളുകളുടെ അടിസ്ഥാനത്തിലാണ്. ബാഴ്സലോണക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിനു ശേഷം ആരാധകരുടെ പ്രതിഷേധം കാരണം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കേണ്ടി വന്ന താരമാണ് കാസ്റ്റയാനോസ്. രണ്ടു ടീമുകളും ഗോൾരഹിത സമനില വഴങ്ങിയ മത്സരത്തിൽ ഒരു വൺ ഓൺ വൺ ചാൻസ് താരത്തിന് ലഭിച്ചിരുന്നു. എന്നാൽ ജിറോണയുടെ വിജയം നിഷേധിച്ച് ആ ചാൻസ് അവിശ്വസനീയമായ രീതിയിൽ താരം പുറത്തേക്കടിച്ച് കളയുകയായിരുന്നു.
ഈ അവസരം തുലച്ചതിനു പിന്നാലെ ജിറോണ ആരാധകർ അർജന്റീന താരത്തിന് നേരെ തിരിഞ്ഞിരുന്നു. കടുത്ത പ്രതിഷേധമാണ് താരത്തിന് നേരെ സോഷ്യൽ മീഡിയയിലൂടെ വന്നത്. ക്യാമ്പ് നൗ ഗെയിം മുതൽ ഭാഗ്യം അർജന്റീന താരത്തെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി. എൽചെയ്ക്കെതിരായ മത്സരത്തിൽ ഗോളുകൾ നേടിയങ്കിലും സ്പെൻഷൻ കാരണം വല്ലാഡോളിഡിനെതിരായ പോരാട്ടം നഷ്ടപ്പെടുത്തി, റയൽ മാഡ്രിഡ്, സെവിയ്യ, മല്ലോർക്ക എന്നിവയ്ക്കെതിരെ സ്കോർ ചെയ്യുകയും ചെയ്തു. ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ നാല് ഗോളുകളാണ് കാസ്റ്റയനോസ് നേടിയത്.
Taty Castellanos ha metido un doblete al Real Madrid en 12 minutos.
— Lavozgalactica (@Lavozgalactica) April 25, 2023
Taty Castellanos cuando juega contra el Barcelona:pic.twitter.com/dLznerCTHB
1947നു ശേഷം ആദ്യമായാണ് റയൽ മാഡ്രിഡിനെതിരെ ഒരു താരം ലീഗിൽ ഹാട്രിക്ക് നേടുന്നത്. 2013ൽ ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി റോബർട്ട് ലെവൻഡോസ്കി റയലിനെതിരെ നാല് ഗോൾ നേടിയതിനു ശേഷവും ഇതാദ്യമായാണ്. കാസ്റ്റെല്ലാനോയുടെ ഗോളുകൾ വിജയത്തിൽ നിർണായകമായതോടെ തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ജിറോണ ഇപ്പോൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 2022-23 സീസണിന്റെ രണ്ടാം ഭാഗത്തിൽ ആണ് താരത്തിന്റെ ഗോളുകൾ പിറന്നത്.
🔥🔥Castellanos'un Real Madrid'e attığı 4 gol #GironaRealMadrid #RealMadrid pic.twitter.com/ebJUsv6VzQ
— BUĞRA TRANSFER TİMES44 (@bugra_balikci) April 25, 2023
13 ഗോളുകളുമായി ഈ സീസണിൽ ലാലിഗയിലെ ജോയിന്റ് അഞ്ചാമത്തെ ടോപ് സ്കോററാണ് കാസ്റ്റെല്ലാനോസ്.അമേരിക്കൻ ലീഗ് ക്ലബായ ന്യൂയോർക്ക് സിറ്റി എഫ്സിയുടെ താരമായിരുന്നു വാലെന്റിൻ കാസ്റ്റയനോസ്. ഒരു വർഷത്തെ ലോൺ കരാറിലാണ് താരം ജിറോണയിൽ എത്തിയത്.