അർജന്റീനിയൻ ഫുട്ബോളിൽ നിന്നും ഉദിച്ചുയർന്നു വരുന്ന താരമാണ് ജൂലിയൻ അൽവാരെസ്. കഴിഞ്ഞ കുറച്ചു സീസണുകളിലായി അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിനായി നടത്തിയ മികച്ച പ്രകടനങ്ങൾ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ നോട്ടപുള്ളിയാക്കി മാറ്റിയിരിക്കുകയാണ്.അടുത്ത മാസം 22 വയസ്സ് തികയുന്ന അൽവാരസ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓൾഡ് ട്രാഫോഡിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.താരം യൂണൈറ്റഡുമായി ചർച്ച നടത്തിയതായി അർജന്റീനിയൻ പത്രമായ ഒലെ റിപ്പോർട്ട് ചെയ്തു.
അർജന്റീന ഫോർവേഡ് ഒരു ഫസ്റ്റ്-ടീം റെഗുലറായി മാറിയതിനുശേഷം മികച്ച ഫോമിലാണ്, 18 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി റിവർ പ്ലേറ്റിനെ കഴിഞ്ഞ മാസം അർജന്റീനയുടെ ടോപ്പ് ഫ്ലൈറ്റ് കിരീടം നേടാൻ സഹായിച്ചു.തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അൽവാരസ് റിവർ പ്ലേറ്റിനായി 96 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്, ഇതിലും ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ തനിക്ക് കഴിവുണ്ടെന്ന് കാണിച്ചു തരുകയും ചെയ്തു.
Who is Julian Alvarez? Man Utd 'put in call' to sign in-demand striker with £17m clausehttps://t.co/zYNgPmzbEc pic.twitter.com/u1Oh6viJQe
— Mirror Football (@MirrorFootball) December 21, 2021
യുനൈറ്റഡിന് പുറമെ റയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ, എ സി മിലാന്‍, യുവന്റസ്, ബയേണ്‍ എന്നീ ക്ലബ്ബുകള്‍ക്കും താരത്തിനായി താല്‍പ്പര്യമുണ്ട്.യുറോപ്പിലെ വമ്പന്‍ ക്ലബ്ബില്‍ കളിച്ച് അര്‍ജന്റീനന്‍ ലോകകപ്പ് ടീമില്‍ ഇടം നേടാനാണ് അല്‍വാരസിന്റെ മോഹം. യുനൈറ്റഡ് ഓഫര്‍ താരം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. “സത്യസന്ധമായി, എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, ഇപ്പോൾ ഞാൻ ആഘോഷിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്,” വാരാന്ത്യത്തിൽ റിവർ പ്ലേറ്റിന്റെ ഗെയിമിന് ശേഷം അൽവാരസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ജനുവരിയിൽ നമുക്ക് കാണാം.”
🔝🕷 One year ago today, @RiverPlate's Julián Alvarez scored this exquisite goal!
— CONMEBOL Libertadores (@TheLibertadores) October 20, 2021
🔴⚪ It was everything that represents Marcelo Gallardo's River side: pressure, recovery, and a fantastic finish from an impressive attacker. pic.twitter.com/Dzpcn0lueC
അർജന്റീനിയൻ യൂത്ത് സെറ്റപ്പിൽ അതിവേഗ പുരോഗതി കൈവരിക്കുന്നതിന് മുമ്പ് ജൂലിയൻ അൽവാരസ് 2016 ൽ അത്‌ലറ്റിക്കോ കാൽച്ചിൽ നിന്ന് റിവർ പ്ലേറ്റിൽ ചേർന്നു.വെറും രണ്ട് വർഷത്തിനുള്ളിൽ 18 വയസ്സുള്ളപ്പോൾ റിവർപ്ലേറ്റിന്റെ ആദ്യ ടീമിൽ ഇടം നേടി.കുറച്ചു നാളുകൾ കൊണ്ട് തന്നെ അവരുടെ ആക്രമണത്തിൽ ഒരു പ്രധാനിയായി മാറി. കഴിഞ്ഞ സീസൺ 21 കാരനെ സംബന്ധിച്ച് ഓർത്തിരിക്കേണ്ട ഒന്നാണ് കാരണം 40 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളും നിരവധി അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ്.
അര്ജന്റീന അണ്ടർ 20 ,23 താരമായ അൽവാരെസ് 2021 ജൂൺ 3 ന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി അരങ്ങേറ്റം കുറിച്ചു. 62-ാം മിനിറ്റിൽ ഏഞ്ചൽ ഡി മരിയയ്ക്ക് പകരക്കാരനായി ഇറങ്ങി. കോപ്പ അമേരിക്ക നേടിയ അര്ജന്റീന ടീമിലും 21 കാരൻ അംഗമായിരുന്നു. അർജന്റീന ദേശീയ ടീമിനായി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.