ബാഴ്സലോണക്ക് വയറുനിറച്ചു കൊടുത്ത് ആഴ്‌സനൽ, ബാഴ്സലോണ തുടങ്ങിയ ഗോളടി അവസാനിപ്പിച്ചത് ആഴ്‌സനൽ

യൂറോപ്പ്യൻ ഫുട്ബോൾ പുതിയ സീസണിന് വേണ്ടി ഒരുങ്ങുന്ന നിലവിലെ ലാലിഗ ചാമ്പ്യന്മാരായ എഫ് സി ബാഴ്സലോണയെ അഞ്ചു ഗോളിനെ തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ റണ്ണറപ്പായ ആഴ്സണൽ എഫ്സി. അമേരിക്കയിലെ കാലിഫോർണിയയിലെ സോഫൈ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മൈക്കൽ ആർടെറ്റയുടെ സംഘത്തിന്റെ വിജയം.

വളരെയധികം ആവേശത്തോടെ തുടങ്ങിയ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ പോളിഷ് താരമായ ലെവൻഡോസ്കി നേടുന്ന ഗോളിലൂടെ ബാഴ്സലോണയാണ് മുന്നിലെത്തിയത്, എന്നാൽ വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ആഴ്സനൽ പതിമൂന്നാം മിനിറ്റിൽ ബുകായോ സാകയിലൂടെ ഗോൾ നേടി ബാഴ്സലോണകൊപ്പം സമനില പിടിച്ചു.

34 മീനിറ്റിൽ ബ്രസീലിയൻ താരമായ റഫിഞ്ഞയിലൂടെ വീണ്ടും ലീഡ് നേടിയ ബാഴ്സലോണക്കെതിരെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപായി ജർമൻ താരമായ കായ് ഹാവർട്സിലൂടെ 43 മിനിറ്റിൽ ആഴ്സണൽ രണ്ടാമത്തെ സമനില ഗോളും നേടി രണ്ട് ഗോൾ ആദ്യപകുതി സമനിലയിൽ അവസാനിപ്പിച്ചു.

ആവേശകരമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കളിക്കാൻ എത്തിയ എഫ് സി ബാഴ്സലോണക്കെതിരെ 55,78 മിനിറ്റുകളിൽ ട്രോസാർഡ് നേടുന്ന ഇരട്ട ഗോളുകൾ ആർസണലിനെ 4-2 എന്ന സ്കോറിന് മുന്നിലെത്തിച്ചു. മത്സരത്തിന്റെ അവസാനനിമിഷം 88 മിനിറ്റിൽ സ്പാനിഷ് താരമായ ഫെറാൻ ടോറസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചുകൊണ്ട് മത്സരത്തിലേക്ക് തിരികെ വരാൻ ബാഴ്സലോണ ശ്രമിചെങ്കിലും അടുത്ത നിമിഷംതന്നെ മറുപടി ഗോളുമായി ആഴ്സനൽ എത്തിയതോടെ മത്സരം 5-3 സ്കോറിനു ആഴ്സനലിനു അനുകൂലമായി അവസാനിച്ചു.

പ്രി സീസൺ സൗഹൃദ മത്സരങ്ങളിൽ ആഴ്സനലിനോട് പരാജയം ഏറ്റുവാങ്ങിയ എഫ്സി ബാഴ്സലോണ അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡിനെയാണ് നേരിടുന്നത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്നെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്.

Rate this post