വിജയം ശീലമാക്കി ആഴ്‌സണൽ : വില്ല പാർക്കിൽ മിന്നുന്ന ജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോക്സിങ് ഡേ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി ലിവർപൂൾ . വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂൾ കീഴടക്കിയത്.വിങ് ബാക്ക്മാരായ ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡിന്റെയും ആൻഡി റോബർട്ട്‌സണിന്റെയും മികച്ച പാസിംഗ് നീക്കത്തിന് ശേഷം അഞ്ചാം മിനിറ്റിൽ സ്‌ട്രൈക്കർ മുഹമ്മദ് സലാ ലിവർപൂളിന് മുന്നിലെത്തിച്ചു.

സ്കോട്ടിഷ് ഡിഫൻഡർ റോബർട്സൺ സലായുടെ ഗോളിന് നൽകിയ പാസ്, പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഡിഫൻഡർമാരുടെ അസിസ്റ്റുമായി ലെയ്‌ടൺ ബെയ്‌നെസിനെ മറികടന്നു (54 ). അധികം താമസിയാതെ മാറ്റിപിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു‌. എന്നാൽ 35ആം മിനുട്ടിൽ വാൻ ഡൈകിലൂടെ ലീഡ് ഉയർത്താൻ ലിവർപൂളിനായി. ഒരു കോർണറിൽ നിന്ന് സലായുടെ പാസ് സ്വീകരിച്ചാണ് വാൻ ഡൈക് ഗോൾ നേടിയത്‌.

സ്കോർ 2-0.59-ാം മിനിറ്റിൽ ഗോൾകീപ്പർ അലിസണിന് മറികടന്ന് സ്മാർട് ഹെഡ്ഡറിലൂടെ ഒല്ലി വാറ്റ്കിൻസ് വില്ലയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു, 81-ാം മിനിറ്റിൽ 18-കാരനായ മിഡ്ഫീൽഡർ ബാജ്സെറ്റിക്ക് ലിവർപൂളിന്റെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.2004ൽ ആഴ്സണലിനായി സെസ്ക് ഫാബ്രിഗാസിന് ശേഷം പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് ഗോൾ സ്‌കോററായി ബാജ്‌സെറ്റിക്ക് മാറി.ഈ വിജയത്തോടെ ലിവർപൂൾ 25 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറി. ആസ്റ്റൺ വില്ല 12ആം സ്ഥാനത്താണ് ഉള്ളത്.

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണൽ അവരുടെ മികച്ച ഫോമ തുടർന്ന് കൊണ്ടേയിരിക്കുകയാണ്. ഇന്നലെ എമിറേറ്റ്സിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 3-1ന് തോൽപ്പിച്ച് ആഴ്സണൽ പ്രീമിയർ ലീഗിൽ തങ്ങളുടെ ലീഡ് ഉയർത്തി. വിജയത്തോടെ ആഴ്‌സണൽ ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 40 പോയിന്റിലേക്ക് നീങ്ങി.രണ്ടാം പകുതിയിൽ ബുക്കയോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, എഡ്ഡി എൻകെറ്റിയ എന്നിവരാണ് ആഴ്‌സനലിന്റ ഗോളുകൾ നേടിയത്.

ആദ്യ അപകുതിയിൽ സെയ്ദ് ബെൻറഹ്മയുടെ പെനാൽറ്റി ഗോളിൽ വെസ്റ്റ് ഹമാണ് ആദ്യം ലീഡ് നേടിയത്.53 മത്തെ മിനിറ്റിൽ കളം നിറഞ്ഞു കളിച്ച ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെ പാസിൽ നിന്നു അനായാസം ഗോൾ കണ്ടത്തിയ ബുകയോ സാക ആഴ്‌സണലിന് സമനില ഗോൾ സമ്മാനിച്ചു. 58 ആം മിനുട്ടിൽ മാർട്ടിനെല്ലി ആഴ്സണലിന്‌ ലീഡ് നൽകി. 69 ആം മിനുട്ടിൽ ഒഡേഗാഡിന്റെ പാസിൽ നിന്നും എൻകെറ്റിയ ആഴ്സണലിന്റെ മൂന്നാമത്തെ ഗോൾ നടി. 15 മത്സരങ്ങളിൽ നിന്നും 40 പോയിന്റുമായി ആഴ്‌സണൽ തന്നെയാണ് പോയിന്റ് ഒന്നാം സ്ഥാനത്ത്.

Rate this post