ബ്രസീലിന്റെ കൊട്ടകയായി ആഴ്സണൽ, യൂറോപ്പ് കീഴടക്കാൻ ഒരു തകർപ്പൻ താരം
ലോകഫുട്ബോളിന് ഒരു പാട് താരങ്ങളെ സംഭാവന ചെയ്ത രാജ്യമാണ് ബ്രസീൽ. ലോകഫുട്ബോളിൽ ഇതിഹാസ താരങ്ങളിൽ പലരും ബ്രസീലിൽ നിന്നുള്ളവരാണ്. റൊണാൾഡോ, കക്ക, റൊണാൾഡീഞ്ഞോ, തുടങ്ങിയ കഴിഞ്ഞ തലമുറയിലെ ഇതിഹാസങ്ങളെ കൂടാതെ നെയ്മർ, വിനിഷ്യസ്, ആന്റണി തുടങ്ങിയ സമകാലിക താരങ്ങളും ബ്രസീലിൽ നിന്നുള്ള അത്ഭുതങ്ങളാണ്.
ഇപ്പോഴിതാ ബ്രസീലിൽ നിന്നുള്ള മറ്റൊരു താരം കൂടി യൂറോപ്പിൽ അത്ഭുതം സൃഷ്ടിക്കാനെത്തുകയാണ്. ബ്രസീൽ ക്ലബ് ഗ്രിമിയോയുടെ 23 വയസ്സുള്ള മധ്യനിര താരം ബിറ്റെല്ലോയാണ് ഇപ്പോൾ യൂറോപ്പിലെത്തുന്നത്. പ്രിമിയർ ലീഗ് ക്ലബ്ബായ ആഴ്സണാലാണ് താരത്തെ സ്വന്തമാക്കുന്നതും. 8 മില്യൺ ട്രാൻസ്ഫർ തുക മുടക്കി താരത്തെ ആഴ്സണൽ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
23 കാരനായ താരം കഴിഞ്ഞ രണ്ട് സീസണുകളിലായി ഗ്രിമിയോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. അവർക്ക് വേണ്ടി 50 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 11 ഗോളുകളും നേടിയിട്ടുണ്ട്. നേരത്തെ മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ കസ്കവെല്ലിലും താരം കളിച്ചിട്ടുണ്ട്. മധ്യ നിരയിൽ ഏത് പൊസിഷനും കൈ കാര്യം ചെയ്യാൻ പറ്റുന്ന താരമാണ് ബിറ്റെല്ലോ.
🚨 BREAKING: Arsenal are set to sign Bitello from Grêmio this week. €8m deal. @EduardoHagn pic.twitter.com/CJWyh37mDZ
— Totally Arsenal (@T0tallyArsenal) July 25, 2023
അതിനാൽ താരത്തെ ടീമിലെത്തിച്ചാൽ ആഴ്സണലിന്റെ മധ്യനിര കൂടുതൽ ശക്തമാവും. എന്നാൽ താരത്തിന് വിസ പ്രശ്നം ഉള്ളതിനാൽ താരത്തെ ആദ്യത്തെ 6 മാസം ലോണിൽ അയക്കാനും സാധ്യതയുണ്ട്.