ഫുൾഹാമിനോട് തോറ്റ് നാലാം സ്ഥാനത്തേക്ക് വീണ് ആഴ്‌സണൽ : തകർപ്പൻ ജയവുമായി ടോട്ടൻഹാം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനോട് പരാജയം ഏറ്റുവാങ്ങി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ആഴ്‌സണൽ നേടിയത്. 20 മത്സരങ്ങളിൽ നിന്നും 40 പോയിട്ടുമായി നാലാം സ്ഥാനത്താണ് ആഴ്‌സണൽ ഉള്ളത്.19 മത്സരം കളിച്ച് 40 പോയിന്‍റ് സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ ആഴ്‌സണലിന് മുന്നില്‍ ലീഗ് ടേബിളിലെ മൂന്നാം സ്ഥാനക്കാര്‍.
42 പോയിന്‍റുള്ള ലിവര്‍പൂളും ആസ്റ്റണ്‍ വില്ലയുമാണ് പോയിന്‍റ് പട്ടികയില്‍ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍. വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ഫുൾഹാം പട്ടികയിൽ 13-ാം സ്ഥാനത്തേക്ക് ഉയർന്നു.ഫുൾഹാമിനോട് വിജയിച്ചിരുന്നെങ്കിൽ ലിവർപൂളിന് മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടാൻ ആഴ്സണലിന് സാധിക്കുമായിരുന്നു. ഫുൾഹാമിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് ആഴ്‌സണൽ തോൽവി ഏറ്റുവാങ്ങിയത്.ലീഗില്‍ ആഴ്‌സണല്‍ ജയമറിയാത്ത മൂന്നാമത്തെ മത്സരമാണിത്.
കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ അവര്‍ അതിന് മുന്‍പ് ലിവര്‍പൂളിനോട് സമനില വഴങ്ങിയിരുന്നു.അഞ്ചാം മിനിറ്റില്‍ മുന്നേറ്റ നിര താരം ബുകായോ സാക്ക നേടിയ ഗോളിൽ ആഴ്‌സണൽ മുന്നിലെത്തി.ഗബ്രിയേൽ മാർട്ടിനെല്ലി ഗോള്‍ ലക്ഷ്യമാക്കി ഒരു ഷോട്ട് ഉതിര്‍ത്തു. എന്നാല്‍, ഫുള്‍ഹാം ഗോള്‍ കീപ്പര്‍ ലെനോ അത് ഡൈവ് ചെയ്‌ത് തട്ടിയകറ്റി. ലെനോ തട്ടി രക്ഷപ്പെടുത്തിയ പന്ത് സാക്ക അനായാസം ഗോളാക്കി മാറ്റി. എന്നാൽ 29 ആം മിനുട്ടിൽ റൗൾ ജിമെനെസ് ഫുൾഹാമിനെ ഒപ്പമെത്തിച്ചു. 59 എം മിനുട്ടിൽ ആൻഡ്രിയാസ് പെരേരയുടെ എടുത്ത കോർണറിൽ നിന്നുമുള്ള കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ആഴ്‌സണല്‍ ബോക്‌സിനുള്ളില്‍ നിന്നും ലഭിച്ച പന്ത് ബോബി ഡി കൊർഡോവ റീഡ് ഫുൾഹാമിന്റെ വിജയ ഗോൾ നേടി.
5️⃣ goals in 5️⃣ games for @Richarlison97! 🔥 pic.twitter.com/ZScc48O4Us
— Tottenham Hotspur (@SpursOfficial) December 31, 2023
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോൺമൗത്തിനെ പരാജയപ്പെടുത്തി.പേപ്പ് മാറ്റർ സാർ, സൺ ഹ്യൂങ്-മിൻ, റിച്ചാർലിസൺ എന്നിവരാണ് ടോട്ടൻഹാമിനായി ഗോളുകൾ നേടിയത് മത്സരത്തിന്റെ ഒന്പതാം മിനുട്ടിൽ നേടിയ ഗോളിൽ സാർ ടോട്ടൻഹാമിന് ലീഡ് നേടിക്കൊടുത്തു. 71 ആം മിനുട്ടിൽ ക്യാപ്റ്റൻ സോണും 80 ആം മിനുട്ടിൽ ബ്രസീലിയൻ സ്‌ട്രൈക്കർ റിച്ചാർലിസണും നേടിയ ഗോളിൽ ടോട്ടൻഹാം വിജയമുറപ്പിച്ചു.84-ാം മിനിറ്റിൽ അലക്‌സ് സ്കോട്ട് ബോൺമൗത്തിന്റെ ആശ്വാസ ഗോൾ നേടി. 20 കളികളിൽ നിന്ന് 39 പോയിന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്താണ്.