പകരക്കാരനായി മഗ്വയ്ർ ഇറങ്ങിയതോടെ സന്തോഷിച്ച് ആഴ്സനൽ ഫാൻസ്‌ ; വീഡിയോ കാണാം

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സനലിനോട് പരാജയപ്പെട്ടിരുന്നു. സൂപ്പർ സൺഡേയിൽ നടന്ന പോരാട്ടത്തിൽ 3-1 സ്കോറിനായിരുന്നു ആഴ്സനലിന്റെ വിജയം. മത്സരത്തിൽ റാഷ്ഫോഡിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡ് എടുത്തതെങ്കിലും തൊട്ടു പിന്നാലെ ഓടെഗാർഡിലൂടെ ആഴ്സനൽ സമനില പിടിക്കുകയായിരുന്നു.

മത്സരം 1-1 എന്ന സ്കോറിൽ അവസാനിക്കുമെന്ന് കരുതിയിടത്താണ് ഇഞ്ചുറി ടൈമിൽ ഡെക്ലാൻ റൈസിന്റെയും ഗബ്രിയേൽ ജീസസിന്റെയും ഗോളിൽ ആഴ്സണൽ യുണൈറ്റഡിനെ വീഴ്ത്തിയത്.

യുണൈറ്റഡ് പരാജയപ്പെട്ട ഈ മത്സരത്തിൽ രസകരമായ ഒരു സംഭവം കൂടി നടന്നു. മത്സരത്തിൽ പകരക്കാരനായി യുണൈറ്റഡ് താരം ഹാരി മഗ്വയർ ഇറങ്ങിയപ്പോൾ ആഴ്സനൽ ആരാധകർ ചീർ ചെയ്തതാണ് സംഭവം. കളിക്കളത്തിൽ പിഴവുകളുടെ പേരിൽ ഏറെ പരിഹാസം കേൾക്കുന്ന താരമാണ് മഗ്വയ്ർ.

അതിനാൽ മഗ്വയ്ർ കളത്തിൽ ഇറങ്ങിയപ്പോൾ ആഴ്സണൽ ആരാധകർ സന്തോഷത്തോടെ ചീർ ചെയ്യാൻ ആരംഭിച്ചു.മത്സരത്തിന്റെ 67ാം മിനിറ്റിൽ ലിസാൻഡ്റ മാർട്ടിൻസിന് പകരക്കാരനായ മഗ്വയ്ർ ഇറങ്ങിയത്. ഈ സമയത്താണ് ആഴ്സണൽ ആരാധകരുടെ സന്തോഷപ്രകടനം.

2.3/5 - (3 votes)