“ബാഴ്സലോണക്കും ആഴ്സണലിനും തകർപ്പൻ ജയം ഇറ്റാലിയൻ സീരി എയിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം”

സ്പാനിഷ് ലാ ലീഗയിൽ റയൽ മല്ലോർക്കയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ബാഴ്സലോണ. 25 ആം മിനുട്ടിൽ ജോർഡി ആൽബ കൊടുത്ത ലോങ്ങ് ബോളിൽ നിന്നും ഡച്ച് താരം ഡീപെ ബാഴ്‌സയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് വീണ് കിട്ടിയ അവസരം ഇടൻ കാലൻ അടിയിലൂടെ ലക്ഷ്യം കണ്ട ക്യാപ്റ്റൻ സെർജിയോ ബുസ്കെറ്റ്സ് ബാഴ്‌സലോണക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 73 മത്തെ മിനിറ്റിൽ ഫെറാൻ ടോറസ് ഗോൾ നേടിയെങ്കിലും ഇതിനു മുമ്പ് വാർ ഡീപെയെ ഓഫ് സൈഡ് ആയത് കണ്ടതിയതോടെ ഈ ഗോൾ അനുവദിക്കപ്പെട്ടില്ല. 79 മത്തെ മിനിറ്റിൽ സാൽവ സെവിയ്യയുടെ ഫ്രീകിക്കിൽ നിന്നു ഉഗ്രൻ ഒരു വോളിയിലൂടെ അന്റോണിയോ റായിലോ മല്ലോർക്കക്ക് ആയി ഒരു ഗോൾ മടക്കി. 34 മത്സരങ്ങളിൽ നിന്നും ബാഴ്സക്ക് 66 പോയിട്ടാണ് ഉള്ളത്.

ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ ആദ്യ നാലിലെ സ്ഥാനം തിരിച്ചു പിടിച്ചു. ഹോൾഡിങ്ങും ഗബ്രിയേൽ മഗെലസുമാണ് ആഴ്സനലിനായി സ്‌കോർ ചെയ്തത്. വെസ്റ്റ് ഹാമിന്റെ ഗോൾ ബോവന്റെ വകയായിരുന്നു.പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയമാണ് ആഴ്സനൽ സ്വന്തമാക്കിയത്.തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം എന്നീ കരുത്തരായ ടീമുകളെയാണ് ആഴ്സനൽ തോൽപ്പിച്ചത്. 34 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായാണ് ഗണ്ണേഴ്സ് സ്പർസിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് തിരികെ കയറിയത്. അത്ര തന്നെ മത്സരങ്ങൾ കളിച്ച ടോട്ടൻഹാമിന് 61 പോയിന്റുണ്ട്.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ സോണിന്റെ മികവ് തന്നെയാണ് ടോട്ടൻഹാം ജയത്തിൽ നിർണായകം ആയത്. 22 ആം മിനുട്ടിൽ ഹരി കെയ്ൻ ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു.പകുതിയിൽ 60 മത്തെ മിനിറ്റിൽ കുലുസെവിസ്കിയുടെ പാസിൽ നിന്നു സോങ് രണ്ടാമത്തെ ഗോൾ നേടി.79 മത്തെ മിനിറ്റിൽ കുലുസെവിസ്കിയുടെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും മികച്ച ഷോട്ടിലൂടെ സോൺ കണ്ടത്തിയതോടെ ടോട്ടൻഹാം ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ യൂറി തിലമൻസിന്റെ പാസിൽ നിന്നു കീലച്ചി ഇഹനാച്ചോ ലെസ്റ്ററിന് ആശ്വാസ ഗോൾ നേടി .

ഇറ്റാലിയൻ സീരി എയിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള എസി മിലാൻ ഫിയോറന്റീനയെ ഒരു ഗോളിന് പരാജയപ്പെടുത്തി. സമനിലയിലേക്ക് പോവുക ആണ് എന്നു തോന്നിയ മത്സരത്തിൽ 83 ആം മിനുട്ടിൽ റാഫേൽ ലിയാവോ ഫിയോറന്റീന കീപ്പറുടെ പിഴവിൽ നിന്നാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ഉഡിനെസെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി ഇന്റർ മിലാൻ എ സി മിലാന് വലിയയ വെല്ലുവിളി ഉയർത്തി പുറകെയെത്തി.ഇവാൻ പെരിസിച്ച് (12′)ലൗട്ടാരോ മാർട്ടിനെസ് (39′) എന്നിവർ ഇന്ററിനായി ഗോളുകൾ നേടിയപ്പോൾ ഇഗ്നാസിയോ പുസെറ്റോ (72′) ഉദിനേശിന്റെ ആശ്വാസ ഗോൾ നേടി. 35 മത്സരങ്ങളിൽ നിന്നും 77 പോയിന്റാണ് എ സി മിലാനുള്ളത് , ഇന്റർ മിലാൻ 75 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Rate this post