ആഴ്‌സണൽ ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലിനെ ചവിട്ടി ടോട്ടൻഹാം ആരാധകർ |Aaron Ramsdale
ഇന്നലെ നടന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്‌സണൽ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.. ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്‌സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ടോട്ടൻഹാമിനെ കീഴടക്കിയത്.ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിന്റെ ഗോളിന് പുറമെ ടോട്ടനം ഹോട്സ്പർ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിലൂടെ ആഴ്സണലും സെൽഫ് ഗോളും നേടി. ഗോൾ സ്‌കോറർ മാർട്ടിൻ ഒഡെഗാഡിനെ കൂടാതെ ഫോർവേഡുകളായ ബുക്കയോ സാക്ക, എഡ്ഡി എൻകെറ്റിയ, ഗോൾകീപ്പർ ആരോൺ റാംസ്‌ഡേൽ എന്നിവരും മത്സരത്തിൽ ആഴ്‌സണലിനായി മികച്ച പ്രകടനം നടത്തി
5 ഓൺ-ടാർഗെറ്റ് ഷോട്ടുകൾ ഉൾപ്പെടെ 14 ഷോട്ടുകളാണ് ആഴ്‌സണൽ കളിയിൽ അടിച്ചത്.ടോട്ടൻഹാം ഹോട്‌സ്പർ ആഴ്‌സണലിനെതിരെ 7 ഓൺ-ടാർഗെറ്റ് ഷോട്ടുകൾ ഉൾപ്പെടെ 17 ഷോട്ടുകൾ പായിച്ചു. എന്നിരുന്നാലും, താൻ നേരിട്ട 7 ഷോട്ടുകളും രക്ഷപ്പെടുത്തി ആരോൺ റാംസ്‌ഡേൽ ആഴ്‌സണലിന്റെ ഹീറോയായി. 7 സേവുകൾ നടത്തിയ ആരോൺ റാംസ്‌ഡേൽ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മത്സരത്തിന് ശേഷം ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറി.
മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ മുന്നേറ്റക്കാരൻ റിച്ചാർലിസൺ ആഴ്‌സണൽ ഗോൾകീപ്പർ റാംസ്‌ഡെയ്‌ലുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. മാച്ച് ഒഫീഷ്യലുകളും മറ്റ് ആഴ്‌സണൽ കളിക്കാരും ചേർന്ന് റാംസ്‌ഡെയിലിനെ പിടികൂടി വാക്ക് തർക്കം തീർത്തു. ഇതിനിടെ ടോട്ടൻഹാം ഹോട്‌സ്‌പർ ആരാധകൻ ഓടിവന്ന് റാംസ്‌ഡെയ്‌ലിനെ ചവിട്ടി. ഇത് കളിയുടെ അന്തസ്സിനു വിരുദ്ധമായതിനാൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ ഫുട്ബോൾ ലോകത്ത് ആരാധകരുടെ രോഷമാണ് കാൻ സാധിക്കുന്നത്.
Absolutely disgusts me how Aaron Ramsdale is treated in this video.
— The Arsenal Ramble Podcast (@ArsenalRamble_) January 15, 2023
I want to see the FA take appropriate action not only on the fan kicking Aaron but Richalison. pic.twitter.com/gh8VHKMfZu
ചവിട്ടിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടിച്ചു മാറ്റിയത്. ഇത്രയും മോശപ്പെട്ട പ്രവൃത്തി ചെയ്‌ത ആരാധകനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്. മിക്കവാറും ജീവിതകാലം മുഴുവൻ ആരാധകന് സ്റ്റേഡിയത്തിൽ നിന്നും വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ രണ്ടു ടീമിലെയും താരങ്ങൾ തമ്മിലും ചെറിയ രീതിയിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു ശേഷം എവേ മത്സരത്തിനെത്തിയ ആരാധകർക്കൊപ്പം വിജയം ആഘോഷിച്ചാണ് ആഴ്‌സണൽ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോയത്.ഇതിനെതിരെ ഫുട്ബോൾ അസോസിയേഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.
Aaron Ramsdale vs Spurs pic.twitter.com/05UNdlH8lW
— AboVardy (@iskaholic) January 15, 2023