തുടർച്ചയായ വിജയവുമായി ആഴ്‌സണൽ ടോപ് ഫോറിൽ ; ലിവർപൂളിന് തോൽവി ; മിലാൻ ഡെർബി സമനിലയിൽ ; അത്ലറ്റിക്കോക് മാഡ്രിഡിനെ വലൻസിയ സമനിലയിൽ പിടിച്ചു

അപരാജിതരായി 25 മത്സരങ്ങൾ പൂർത്തിയാക്കി മുന്നേറുക ആയിരുന്ന ലിവർപൂളിനെ വെസ്റ്റ് ഹാം പരാജയപ്പെടുത്തി.അപ്റ്റൺ പാർക്കിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ഈ വിജയത്തോടെ ലിവർപൂളിനെ മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ വെസ്റ്റ് ഹാമിനായി.നാലാം മിനുട്ടിൽ അലിസന്റെ സെൽഫ് ഗോളിൽ ലിവർപൂൾ പിറകിലായി.41ആം മിനുട്ടിൽ അർനോൾഡിന്റെ ഒരു മാരക ഫ്രീകിക്ക് ലിവർപൂളിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 67ആം മിനുട്ടിൽ ഫോർനാൽസിന്റെ സ്ട്രൈക്കിൽ വെസ്റ്റ് ഹാം 2-1ന് മുന്നിൽ എത്തി. ഏഴു മിനുട്ടുകൾക്ക് അപ്പുറം ഒരു കോർണറിൽ നിന്ന് സൗമയുടെ ഹെഡർ വെസ്റ്റ് ഹാമിനെ 3-1ന് മുന്നിൽ എത്തിച്ചു. 83ആം മിനുട്ടിലെ ഒറിഗിയുടെ ഗോൾ ലിവർപൂളിന് പ്രതീക്ഷ നൽകി എങ്കിലും പരാജയം ഒഴിവായില്ല.ലിവർപൂളിന് 22 പോയിന്റും വെസ്റ്റ് ഹാമിന് 23 പോയിന്റുമാണ് ഉള്ളത്.

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വാറ്റ്ഫോർഡിനെ നേരിട്ട ആഴ്സണൽ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആഴ്‌സണൽ ടോപ് ഫോറിൽ ഇടം പിടിച്ചു.ആദ്യ പകുതിയിൽ ഏഴാം മിനുട്ടിൽ തന്നെ സാക ആഴ്സണലിന് ലീഡ് നൽകി എങ്കിലും വാർ ഗോൾ നിഷേധിച്ചു. 36ആം മിനുട്ടിൽ ആഴ്സണലിന് ലീഡ് നേടാൻ ഒരു പെനാൾട്ടിയിലൂടെ അവസരം കിട്ടി. പെനാൾട്ടി എടുത്ത അവരുടെ വിശ്വസ്തൻ ഒബാമയങ്ങിന് പിഴച്ചു. ഒബമയങ്ങിന്റെ ഷോട്ട് ഫോസ്റ്റർ തടഞ്ഞു.56 മിനുട്ടിൽ എമിലെ സ്മിത് റോയിലൂടെ ആഴ്‌സണൽ വിജയ ഗോൾ നേടി .ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി.

സ്പാനിഷ് ല ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡും വലൻസിയയും സമനിലയിൽ പിരിഞ്ഞു. വലൻസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ത്രില്ലറിൽ 92ആം മിനുട്ട് വരെ 3-1ന് മുന്നിട്ടു നിന്ന ശേഷമാണ് അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയത്. 35ആം മിനുട്ടിൽ സുവാരസിന്റെ ഗോളോടെ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ആദ്യം ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ വലൻസിയ പിടിച്ചു . 58ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ലോങ്റേഞ്ചർ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് തിരികെ നൽകി. 62ആം മിനുട്ടിലെ വർസാലികോയുടെ ഗോൾ 3-1ന് സിമിയോണിയുടെ ടീമിനെ മുന്നിൽ എത്തിക്കുകയും ചെയ്തു.അത്ലറ്റിക്കോ മാഡ്രിഡിനെ ഞെട്ടിച്ചു കൊണ്ട് ഇഞ്ച്വറി ടൈമിൽ ഹ്യൂഗോ ദുരോ ഇരട്ട ഗോളുകൾ നേടി. 92ആം മിനുട്ടിലും 97ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. ഫൈനൽ വിസിൽ വന്നപ്പോൾ സ്കോർ 3-3.

മറ്റു മത്സരങ്ങളിൽ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു റയൽ സോസിദാഡ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 72 മത്തെ മിനിറ്റിൽ ആണ് സോസിദാഡിന്റെ മത്സരത്തിലെ ആദ്യ ഗോൾ വന്നത്. പോർതുവിന്റെ പാസിൽ നിന്ന് മൈക്കിൾ മെറിനോ ആണ് ഈ നിർണായക ഗോൾ നേടിയത്. തുടർന്ന് 10 മിനുറ്റുകൾക്ക് ശേഷം താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ആദം ജാനുസാജ് സോസിദാഡിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ ഒരു കളി കൂടുതൽ കളിച്ച സോസിദാഡ് ഒരു പോയിന്റ് റയലിനെക്കാൾ മുന്നിലാണ്.

ററയൽ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു സെവിയ്യ. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ അർജന്റീന താരം ലൂക്കാസ് ഒക്കാമ്പോസ് നൽകിയ പാസിൽ നിന്നു ബുള്ളറ്റ് ഷോട്ടിലൂടെ അർജന്റീനയുടെ തന്നെ മാർക്കോസ് അകുന ആണ് സെവിയ്യക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 81 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ഹെക്ടർ ബെല്ലരിൻ സെൽഫ് ഗോൾ വഴങ്ങിയതോടെ ബെറ്റിസിന്റെ പരാജയം പൂർത്തിയാകുക ആയിരുന്നു.

ഇറ്റാലിയൻ സീരി എയിൽ മിലാൻ ഡാർബി സമനിലയിൽ കലാശിച്ചു. അത്യന്തം വാശിയേറിയ നിരന്തരം ആവേശം നിറച്ച മത്സരത്തിൽ എ.സി മിലാനും ഇന്റർ മിലാനും ഓരോ വീതം ഗോളുകൾ നേടി സമനില വഴങ്ങുക ആയിരുന്നു. 11 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ കാൽഹാനോഗ്ലു ഇന്ററിനെ മുന്നിയൂലെത്തിച്ചു. 17 മത്തെ മിനിറ്റിൽ ടൊണാലിയുടെ ഫ്രീകിക്ക് പ്രതിരോധിക്കാനുള്ള ഇന്ററിന്റെ ഡച്ച് താരം ഡി റിജിന്റെ ശ്രമം സ്വന്തം വലയിൽ പതിച്ചതോടെ മിലാൻ സമനില ഗോൾ കണ്ടത്തി. 27 മത്തെ മിനിറ്റിൽ ഇന്റെരിനു വീണ്ടും പെനാൽറ്റി ലഭിച്ചെങ്കിലും ലൗടാര മാർട്ടിനസ് എടുത്ത കിക്ക് കീപ്പർ തടുത്തിട്ടു.സമനിലയോടെ ലീഗിൽ ഒന്നാമതുള്ള നാപ്പോളിക്കും എ.സി മിലാനും ഒരേ പോയിന്റുകൾ ആണ് ഉള്ളത്. അതേസമയം മിലാനു 7 പോയിന്റുകൾ പിറകിൽ മൂന്നാമത് ആണ് ഇന്റർ ഇപ്പോൾ.

മറ്റു മത്സരങ്ങളിൽ ലാസിയോ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് സലറിന്റാനയെ തകർത്തു അഞ്ചാം സ്ഥാനത്തേക്ക് കയറി ലാസിയോ. സി ഇമ്മൊബൈൽ (31 ‘), പെഡ്രോ (36’), എൽ ആൽബെർട്ടോ (69 ‘) എന്നിവരാണ് ലാസിയോയുടെ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ നാപോളിയെ വെറോണ സമനിലയിൽ തളച്ചു.ഇരു ടീമുകളും ഓരോ ഗോളാണ് നേടിയത്.

Rate this post