ഡെംബെലെ മാജിക്കിൽ ബാഴ്സലോണ : ജയവുമായി അത്ലറ്റികോ മാഡ്രിഡ് : ആഴ്സണലിന്‌ സമനില ന്യൂ കാസിലിന് ജയം : റോമയെ പരാജയപ്പെടുത്തി നാപോളി

ലാ ലീഗയിൽ മിന്നുന്ന ഫോം തുടർന്ന് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെതീരെ 4-0 ത്തിന്റെ വിജയമാണ് ബാഴ്സലോണ നേടിയത്. ഒരു ഗോളും മൂന്നു അസിസ്റ്റും നേടിയ ഫ്രഞ്ച് വിങ്ങർ ഉസ്മാൻ ഡെംബെലെയുടെ മിന്നുന്ന പ്രകടനമാണ് ബാഴ്സയുടെ ജയം എളുപ്പമാക്കിയത്.സെർജി റോബർട്ടോ, റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫെറാൻ ടോറസ് എന്നിവരുടെ ഗോളുകൾ ഡെംബലയുടെ അസ്സിസ്റ്റിൽ നിന്നാണ് പിറന്നത്.

ജയത്തോടെ ബാഴ്‌സലോണ 28 പോയിന്റുമായി റയലിന് രണ്ടാം സ്ഥാനത്ത് തുടരുന്നു.2020 ജനുവരിയിൽ ബാഴ്‌സലോണ പുറത്താക്കിയതിന് ശേഷം അത്‌ലറ്റിക് ബിൽബാവോ മാനേജർ ഏണസ്റ്റോ വാൽവെർഡെ ആദ്യമായി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയയായിരുന്നു ഇത്.കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിൽ 3-1 ന് തോറ്റ ബാഴ്സയുടെ വലിയ തിരിച്ചു വരവ് തന്നെയാണിത്. ബാഴ്‌സയുടെ പതിവ് 4-3-3 സമ്പ്രദായത്തിൽ നിന്ന് 4-2-3-1 ലേക്ക് മാറിയാണ് ഇറങ്ങിയത്.ആദ്യ പകുതിയിൽ 22 മിനിറ്റിനുള്ളിൽ ആതിഥേയർ മൂന്ന് ഗോളുകൾ നേടി.

12 ആം മിനുട്ടിൽ ലെവൻഡോസ്‌കിയുടെ ക്രോസ്റ്റിൽ നിന്നും ഡെംബെലെ ബാഴ്സയുടെ ആദ്യ ഗോൾ നേടി.18 ആം മിനുട്ടിൽ ഡെംബെലെ യുടെ പാസിൽ നിന്നും സെർജിയോ റോബർട്ടോ ബാഴ്സയ്ട്ട് ലീഡ് ഉയർത്തി. 22 ആം മിനുട്ടിൽ ഫ്രഞ്ച് താരത്തിന്റെ അസ്സിസ്റ്റിൽ നിന്നും ലെവെൻഡോസ്‌കി സ്കോർ 3 -0 ആക്കി ഉയർത്തി. 73 ആം മിനുട്ടിൽ ഫെറൻ ടോറസ് ഗോൾ പട്ടിക തികച്ചു.

മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ഫോർവേഡ് അന്റോയിൻ ഗ്രീസ്മാൻ രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിന്ബലത്തിൽ അത്ലറ്റികോ മാഡ്രിഡ് ഒന്നോനെതിരെ രണ്ടു ഗോളുകൾക്ക് യൽ ബെറ്റിസിനെ പരാജയപ്പെടുത്തി. ജയത്തോടെ ലാലിഗയിലെ അവരുടെ അപരാജിത കുതിപ്പ് അഞ്ച് ഗെയിമുകളായി വർദ്ധിപ്പിച്ചു. ഇതോടെ അത്‌ലറ്റിക്കോ 23 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.20 പോയിന്റുള്ള ബെറ്റിസ് അഞ്ചാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ വിയ്യ റയൽ അൽമേറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ആഴ്സണലിന്‌ സമനില. മൈക്കൽ അർട്ടെറ്റയുടെ ടീം സതാംപ്ടണുമായി 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ആഴ്‌സണലിന്റെ എട്ട് മത്സരങ്ങളുടെ വിജയ പരമ്പര അവസാനിക്കുകയും ചെയ്തു. മത്സരത്തിന്റെ 11 ആം മിനുട്ടിൽ മിഡ്ഫീൽഡർ ഗ്രാനിറ്റ് ഷാക്കയുടെ വോളിയിൽ നിന്നും ആഴ്‌സണൽ ലീഡ് നേടി. എന്നാൽ 65 മിനിറ്റിനുള്ളിൽ സ്റ്റുവർട്ട് ആംസ്ട്രോങ്ങിലൂടെ സതാംപ്ടൺ സമനില പിടിച്ചു. സമനില ആയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയേക്കാൾ രണ്ട് പോയിന്റ് മുന്നിൽ ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനെ പരാജയപ്പെടുത്തി ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടി. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ന്യൂ കാസിൽ നേടിയത്. ആദ്യ പകുതിയിൽ കല്ലം വിൽസണും മിഗ്വൽ അൽമിറോണും ന്യൂ കാസിലിനായി ഗോളുകൾ നേടിയപ്പോൾ 54 ആം മിനുട്ടിൽ ഹാരി കെയ്ൻ ടോട്ടൻഹാമിന്റെ ഗോൾ നേടി .സ്പർസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവുകൾ ന്യൂ കാസിലിനു സഹായകമായി മാറി.ആദ്യ 12 മത്സരങ്ങളിൽ ഒരു തവണ മാത്രം തോറ്റ എഡ്ഡി ഹോവിന്റെ ടീം 21 പോയിന്റുമായി ചാമ്പ്യൻസ് ലീഗ് സ്ഥാനങ്ങളിലേക്ക് ചേക്കേറിയപ്പോൾ ന്യൂകാസിലിന്റെ ആരാധകർ ആരവത്തോടെ ആഘോഷിച്ചു. 12 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായാണ് ന്യൂ കാസിൽ നാലാം സ്ഥാനത്ത് എത്തിയത്.

സീരി എയിൽ എഎസ് റോമയെ വിക്ടർ ഒസിംഹെന്റെ ഗോളിൽ പരിചയപെടുത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് നാപോളി. നാപോളിയുടെ തുടർച്ചയായ 11 മത്തെ വിജയമായിരുന്നു ഇത്. 80 ആം മിനുട്ടിൽ ആണ് നൈജീരിയൻ സ്‌ട്രൈക്കർ നാപോളിയുടെ വിജയ ഗോൾ നേടിയത്.11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 29 പോയിന്റുമായാണ് നാപോളി ഒന്നാം സ്ഥാനത്ത് തുടരുന്നത്.എസി മിലാനെക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ് അവർ.22 പോയിന്റുള്ള റോമ അഞ്ചാം സ്ഥാനത്താണ്.

Rate this post