ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയിക്കാൻ ആഴ്സണലിന് അത്ഭുതകരമായ എന്തെങ്കിലും വേണ്ടിവരുമെന്ന് ജാമി കരാഗർ

പ്രീമിയർ ലീഗ് കിരീടം നേടാൻ ആഴ്‌സണലിന് അത്ഭുതകരമായ എന്തെങ്കിലും ആവശ്യമാണെന്ന് മുൻ ലിവർപൂൾ ഡിഫൻഡർ ജാമി കരാഗർ പറഞ്ഞു. ഗണ്ണേഴ്‌സ് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ അഞ്ചു പോയിന്റ് മാത്രം മുന്നിലാണ്. എന്നാൽ സിറ്റി ആഴ്സനലിനേക്കാൾ രണ്ടു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കൂടി കളിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്‌സനലിനെ മറികടന്ന് പോയിന്റ് ടേബിളിൽ മുന്നിലെത്താൻ സാധിക്കും.

ആഴ്‌സണലിന് ലീഗ് വിജയിക്കണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കേണ്ടതുണ്ടെന്ന് കാരാഗെർ പറഞ്ഞു. ഏപ്രിൽ 27ന് എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സണൽ സിറ്റിയെ നേരിടും. ആഴ്സണലിന്‌ ലീഗ് ജയിക്കണമെങ്കിൽ മാൻ സിറ്റിയിലേക്ക് പോയി മൂന്ന് പോയിന്റ് നേടേണ്ടതുണ്ടെന്നും കാരാഗർ പറഞ്ഞു.ലീഗിൽ വിജയിക്കണമെങ്കിൽ ആഴ്സണലിന് ഈ സീസണിന്റെ അവസാനത്തിനും ഇടയിൽ അത്ഭുതകരമായ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ആഴ്‌സണലിന് 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റും സിറ്റിക്ക് പ്രീമിയർ ലീഗിൽ 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമുണ്ട്.സിറ്റിക്കെതിരെ ആഴ്‌സണൽ തോറ്റാൽ അവരുടെ കിരീട പ്രതീക്ഷകൾ അവസാനിക്കും.അവസാന മത്സരത്തിൽ സമനില വഴങ്ങിയതോടെ ആഴ്‌സനലിന്റെ കിരീട മോഹങ്ങൾക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുകയാണ്. 2003-04 സീസണിന് ശേഷം ഒരു പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന അവർക്ക് വലിയ വെല്ലുവിളിയാണ് ഈ സമനില നേടിക്കൊടുത്തത്. ഏപ്രിൽ 27ന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയാണ് ആഴ്‌സനലിന്റെ അടുത്ത ലീഗ് മത്സരം.

ഈ മത്സരമായിരിക്കും ജേതാക്കളെ ഏറെക്കുറെ നിർണയിക്കുന്നത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ആഴ്‌സനൽ സമനില വഴങ്ങിയത്. ലിവർപൂളിനോട് സമനില വഴങ്ങിയ ആഴ്‌സനൽ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനോടും സമനിലയിൽ കുടുങ്ങി. അതിനു ശേഷം ഇപ്പോൾ വീണ്ടും സൗത്താംപ്ണിനോട് സമനില വാങ്ങിയിരിക്കുകയാണ്.

Rate this post