ലോകമെമ്പാടുമുള്ള ആർസെനൽ ആരാധകർക്ക് പ്രതീക്ഷയേകി ഈ യുവ താരം

അർസനലിൽ തുടർച്ചയായ മൂന്നാം തവണയും മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ബുക്കായോ സാക്കാ.

കഴിഞ്ഞ മാസത്തിലെ താരത്തിന്റെ ഉജ്വല പ്രകടനമാണ് മൈക്കൽ ആർട്ടേറ്റയുടെ ആർസനലിന് ഇവ സീസണിൽ യൂറോപ്പ ലീഗ് ക്വാർട്ടർ മത്സരങ്ങൾക്ക് യോഗ്യത നേടി കൊടുത്തത്.

പ്രീ ക്വാർട്ടർ മത്സരത്തിലെ ബെൻഫിക്കയ്ക്കെതിരായ ആദ്യ പാദ പോരാട്ടത്തിൽ അർസനലിന്റെ ഒരേയൊരു ഗോൾ നേടിയത് സാക്കായായിരുന്നു. രണ്ടാം പാദ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരം ടീമിനായി രണ്ട് അസിസ്റ്റുകൾ നേടി.

താരം പുരസ്കാരത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെ:

“ഹലോ ആർസെനൽ ആരാധകരെ, ഈ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിൽ എന്നെ വോട്ടു ചെയ്ത എല്ലാവർക്കും എന്റെ ഹൃദ്യമായ നന്ദി.”

“ഞാൻ എത്രത്തോളം സന്തോഷവാനാണെന്ന് എനിക്ക് പറഞ്ഞറിയിക്കാനാറിയില്ല, എന്റെ കുടുംബം എത്ര സന്തുഷ്ടരാണെന്ന്….”

“ഒരു വർഷത്തിൽ തുർച്ചയായി മൂന്ന് പുരസ്‌കാരങ്ങൾ നേടുകയെന്നുള്ളത് അവിശ്വസനീയമാണ്, ഞാൻ ഒരിക്കൽ കൂടി എന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.”

ഇതിനിടയിൽ മൈക്കൽ ആർട്ടെറ്റയുടെ ആർസെനൽ ഇന്റർ മിലാന്റെ ഡിഫെൻഡറായ അഷ്റഫ് ഹാക്കിമിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.