പത്തു പേരുമായി ചുരുങ്ങിയ ആഴ്സനലിനെ അവസാന മിനുട്ടിൽ നേടിയ ഗോളിൽ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി.93-ാം മിനിറ്റിൽ റോഡ്രി നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി വിജയം കൈവരിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം .ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി 11 വിജയങ്ങൾ നേടി.
ആദ്യ പകുതിയിൽ ബുക്കയോ സാക്ക ആഴ്സണലിന് ലീഡ് നൽകിയപ്പോൾ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി റിയാദ് മഹ്റസ് ഗോളാക്കി മാറ്റി സിറ്റിക്ക് സമനില നൽകി. എന്നാൽ 59 മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡും കണ്ട് ആഴ്സണൽ തരാം ഡിഫൻഡർ ഗബ്രിയേൽ പുറത്തായത് വലിയ തിരിച്ചടിയായി.
മത്സരത്തിന്റെ 31 ആം മിനുട്ടിൽ കീറൻ ടിയേർണി ബോക്സിന്റെ അരികിൽ നിന്നും കൊടുത്ത പാസിൽ നിന്നും ബുക്കയോ സാക്ക സിറ്റി വല കുലുക്കുകയായിരുന്നു. 39 ആം മിനുട്ടിൽ ആഴ്സണലിന് ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഷോട്ട് പുറത്തു പോയി. 44 ആം മിനുട്ടിൽ വീണ്ടും ഗബ്രിയേൽ മാർട്ടിനെല്ലിക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി.54 ആം മിനുട്ടിൽ ഗ്രാനിറ്റ് സാക്ക ബെർണാഡോ സിൽവയെ ഫൗൾ ചെയ്തതിന് VAR പെനാൽറ്റി വിധിച്ചു.പെനാൾട്ടി എടുത്ത മെഹ്റസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ച് സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.
93 MINUTE SCENES FOR MAN CITY! 💙🤯
— Optus Sport (@OptusSport) January 1, 2022
And Rodri with a provocative celebration right in front of the Arsenal fans! 😬#OptusSport #PL #ARSMCI pic.twitter.com/LPQ1TJBECB
ആറ് മിനിറ്റിന് ശേഷം ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിന് ഗബ്രിയേൽ ചുവപ്പ് കാർഡ് ലഭിച്ചതോടെ ആഴ്സണലിന് കാര്യങ്ങൾ കൂടുതൽ വഷളായി.മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടയിൽ ഇഞ്ച്വറി ടൈമിൽ റോഡ്രിയുടെ ഗോളിൽ സിറ്റിയുടെ വിജയം നേടിയെടുത്തു.ആഴ്സണൽ 35 പോയിന്റുമായി ലീഗിൽ നാലാമത് തുടരുമ്പോൾ സിറ്റി ഒന്നാം സ്ഥാനത്ത് 53 പോയിന്റുമായി നിൽക്കുകയാണ്. മത്സരം ജയിച്ചതോടെ സിറ്റിക്ക് ൧൧ പ്പോയ്ന്റ് ലീഡായി.