” തകർപ്പൻ ജയത്തോടെ ആഴ്‌സണൽ ആദ്യ നാലിൽ ; ഹാലൻഡിന്റെ ഇരട്ട ഗോളിൽ ബൊറൂസിയ ഡോർട്മുണ്ട്”
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ ആദ്യ നാലിലെത്തി ആഴ്‌സണൽ.എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ മുന്നേറിയത്. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ആഴ്‌സനലിനെ ജയം. തുടക്കം മുതൽ ആഴ്സണൽ ആണ് ഇന്ന് ആധിപത്യം പുലർത്തിയത്.47ആം മിനുട്ടിൽ ബ്രസീലിയൻ യുവതാരം മാർട്ടിനെല്ലി ആണ് ആഴ്സണലിന് ലീഡ് നൽകിയത്.
67ആം മിനുട്ടിൽ വെസ്റ്റ് ഹാം താരം സൗഫൽ ചുവപ്പ് കാർഡ്നേടി പുറത്തായി. പിന്നാലെ കിട്ടിയ പെനാൾട്ടി ലകാസെറ്റിന് ലക്ഷ്യത്തിൽ എത്തിക്കാനും ആയില്ല. മത്സരത്തിന്റെ അവസാനം എമിലെ സ്മിത് റോയിലൂടെ ആഴ്സണൽ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ ആഴ്സണൽ 29 പോയിന്റുമയി 4ആമത് എത്തി. വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.
Sit back, relax and enjoy! 😎#ARSWHU | Match highlights 📺 pic.twitter.com/tYHdcFKvju
— Arsenal (@Arsenal) December 16, 2021
മറ്റൊരു മത്സരത്തിൽ വോൾവ്സ് എതിരില്ലാത്ത ഒരു ഗോളിന് ബ്രൈറ്റനെ പരാജയപെടുത്തി.മത്സരത്തിന്റെ ആദ്യ പകുതിയിൽ സയിസ് ആണ് വോൾവ്സിന് ആയി വിജയ ഗോൾ നേടിയത്. റുബൻ നവസിന്റെ ഒരു ഗംഭീര പാസിൽ നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു സയിസ് വല കണ്ടെത്തിയത്. ഈ ജയത്തോടെ വോൾവ്സ് 24 പോയിന്റുമായി എട്ടാമത് എത്തി. ബ്രൈറ്റൺ 13ആം സ്ഥാനത്താണ്. ബ്രൈറ്റണ് പ്രീമിയർ ലീഗിൽ ഇത് വിജയമില്ലാത്ത തുടർച്ചയായ 11അം മത്സരമാണ്.
മറ്റൊരു മത്സരത്തിൽ സൗത്താപ്റ്റനെ ക്രിസ്റ്റൽ പാലസ് സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് നേടിയത്.വിൽഫ്രഡ് സാഹ (2′) ജോർദാൻ അയ്യൂ (65′) എന്നിവർ ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോൾ നേടിയത്.ജെയിംസ് വാർഡ്-പ്രോസ് (32′) അർമാൻഡോ ബ്രോജ (36′) എന്നിവരാണ് സതാംപ്ടൺ വേണ്ടി ഗോൾ നേടിയത്.
A brace from @ErlingHaaland set @BlackYellow on the way to three #Bundesliga points with a 3-0 triumph in #BVBSGF! ⚫️🟡 pic.twitter.com/pVfN7nTRZJ
— Bundesliga English (@Bundesliga_EN) December 15, 2021
ജർമൻ ബുണ്ടസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിന് ജയം.ഹോം ഗ്രൗണ്ടിൽ വെച്ച് ഗ്രിയുതർ ഫർതിനെ നേരിട്ട ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ് ആണ് ഡോർട്മുണ്ടിന്റെ രണ്ടു ഗോളുകൾ നേടിയത്.33ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ അവസാനം 82ആം മിനുട്ടിൽ ഹാളണ്ട് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 89 ആം മിനുട്ടിൽ ഗോൾ നേടിക്കൊണ്ട് മലൻ ഗോൾ പട്ടിക പൂർത്തിയാക്കി.ഈ വിജയത്തോടെ ഡോർട്മുണ്ട് 16 മത്സരങ്ങളിൽ 34 പോയിന്റുനായി ലീഗിൽ രണ്ടാമത് നിക്കുന്നു. ഒന്നാമതുള്ള ബയേൺ 40 പോയിന്റ് ഉണ്ട്. മറ്റൊരു മത്സരത്തിൽ ലൈപ്സിഗിനെ ഓഗ്സ്ബർഗ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.