ലിവർപൂൾ-ആഴ്‌സണൽ മത്സരത്തിനിടെ ക്ലൊപ്പും ആർറ്റെറ്റയും ഏറ്റുമുട്ടി ; വീഡിയോ കാണാം

പ്രീമിയർ ലീഗിൽ കഴിഞ്ഞ കുറച്ചു നാളായി പരാജയമറിയാതെ മുന്നേറിയ ആഴ്‌സനലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലിവർപൂൾ പുറത്തെടുത്തത്.മാനെ, ഡിയഗോ ജോട്ട, മൊഹമ്മദ് സലാ, ടാകുമി മിനാമിനോ എന്നിവരുടെ ഗോളുകൾക്കാണ് ലിവർപൂൾ തകർപ്പൻ ജയം നേടിയത്.അതിനിടയിൽ ഇന്നലത്തെ മത്സരത്തിൽ ഇരു ടീമിന്റെയും പരിശീലകർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു.

ആദ്യപകുതിയിൽ ലിവർപൂൾ സ്‌ട്രൈക്കർ സാഡിയോ മാനെ ആഴ്‌സണൽ ഡിഫൻഡർ ടകെഹിറോ ടോമിയാസുവിന് നേരെ നടത്തിയ ഫൗളിന് വേണ്ടി ആഴ്‌സണൽ പരിശീലകൻ ഉൾപ്പെടയുള്ളവർ വാദിച്ചപ്പോൾ അതിനെതിരെ ക്ളോപ്പ് കടുത്ത ഭാഷയിൽ പ്രതികരിക്കുകയും അത് പരിശീലകർ തമ്മിലുള്ള വാഗ്വാദത്തിനു കാരണമാവുകയുമാണുണ്ടായത്. ലിവർപൂൾ താരത്തെ ബുക്ക് ചെയ്യാൻ ആഴ്സണൽ മാനേജർ ആവശ്യപ്പെടുകയും ചെയ്തു. ക്ളോപ്പും ആർറ്റെറ്റയും കൈകൾ ഉയർത്തി പരസ്പരം ആക്രോശിച്ചു. റഫറി മൈക്കൽ ഒലിവർ രണ്ടുപേർക്കും മഞ്ഞക്കാർഡ് കാണിക്കുകയും ചെയ്തു.

ആഴ്‌സണൽ ബെഞ്ച് മാനെയെ ലക്ഷ്യം വച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് തന്റെ സ്‌ട്രൈക്കറോട് ഈ നിലയിൽ തന്നെയാണ് പെരുമാറിയതെന്നും ക്ളോപ്പ് പറഞ്ഞു.”ഇത് സാദിയോയിൽ നിന്നുമുള്ള ഫൗൾ ആയിരുന്നില്ല. എന്നാൽ ആഴ്സണൽ ബെഞ്ച് ഏതാണ്ട് ഒരു ചുവപ്പ് കാർഡ് പോലെയോ മറ്റെന്തെങ്കിലുമോ ആയിരുന്നു, അവിടൊന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു”.

“എനിക്ക് ശരിക്കും വിഷമമുണ്ട്, ഈ നിമിഷങ്ങളിൽ എല്ലാവരും സാഡിയോയിലേക്ക് പോകാൻ ശ്രമിക്കുന്നു … ഇത് ശരിയല്ല.” ക്ലൊപ്പ് കൂട്ടിച്ചേർത്തു.”അത്ലറ്റികോക്കെതിരെ ഞങ്ങൾക്ക് മാനെയെ പിൻവലിക്കേണ്ടി വന്നു, കാരണം അവർക്ക് താരത്തിന് മറ്റൊരു മഞ്ഞക്കാർഡ് കൂടി നേടിക്കൊടുക്കാൻ വേണ്ടി ശ്രമിച്ചു. പക്ഷെ ഇത്തവണ റഫറി വളരെ നല്ല രീതിയിലാണ് അതു കൈകാര്യം ചെയ്‌തത്‌. ഞാൻ മഞ്ഞക്കാർഡ് അർഹിച്ചിരുന്നു” ക്ളോപ്പ് പറഞ്ഞു.

ആൻഫീൽഡിൽ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സനൽ ആദ്യ പകുതിയിൽ മാന്യമായി പൊരുതി ഒരു ഗോൾ നേടിയെങ്കിലും അത് അനുവദിച്ചില്ല.എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ അവരുടെ ആദ്യ പകുതി ഗോളിൽ മൂന്ന് ഗോൾ കൂടി ചേർത്തപ്പോൾ ആഴ്സണലിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു.”ലോകത്തിലെ ഏറ്റവും വലിയ ടീമുകൾ ഈ ഗ്രൗണ്ടിൽ വന്ന് തകരുന്നത് ഞാൻ കണ്ടിട്ടുണ്ട്. 96 മിനിറ്റ് അവർ ഞങ്ങളെക്കാൾ മികച്ചവരായിരുന്നു,അവർ ആറ് വർഷമായി ഒരുമിച്ചാണ്, ഇന്ന് നിങ്ങൾക്ക് ആ വ്യത്യാസം കാണാൻ കഴിയും ആർട്ടറ്റ പറഞ്ഞു.

Rate this post