❝ആഷിഖ് കുരുണിയൻ അഞ്ച് വർഷത്തെ കരാറിൽ എടികെ മോഹൻ ബഗാനിൽ❞|Ashique Kuruniyan

ഏഷ്യൻ കപ്പ് യോഗ്യതാ കാമ്പെയ്‌നിലെ താരങ്ങളിലൊരാളായ മലയാളിയായ ഇന്ത്യൻ മിഡ്‌ഫീൽഡർ ആഷിഖ് കുരുണിയൻ അഞ്ച് വർഷത്തെ കരാറിൽ എടികെ മോഹൻ ബഗാനിൽ ചേർന്നു.ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ആശിഷ് റായിയെയും ടീമിലെത്തിച്ചതായി ക്ലബ് പ്രഖ്യാപിച്ചു.ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ 25 കാരനായ ആഷിക്ക് തന്റെ വേഗത കൊണ്ടും ക്രിയേറ്റിവിറ്റിക്കൊണ്ടും എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു.

2019 സീസണിലാണ് ആഷിഖ് ബെംഗളൂരുവിലെത്തിയത്. 24- കാരന് 2023 മെയ് 31 വരെ ബംഗളൂരു ആയി ആഷിക്കിന് കരാർ ഉണ്ടായിരുന്നത് .കഴിഞ്ഞ സീസണിൽ ആഷിഖ് ബ്ലൂസിനായി 13 മത്സരങ്ങൾ കളിച്ചു. മോശമല്ലാത്ത പ്രകടനവും പുറത്തെടുത്തിരുന്നു. പൂനെ സിറ്റിയുടെ താരമായിരുന്ന ആഷിഖിനെ 2019ൽ 70 ലക്ഷത്തോളം ട്രാൻസ്ഫർ തുക നൽകി ആയിരുന്നു ബെംഗളൂരു എഫ് സി എത്തിച്ചത്.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാജ്യത്തിന് വേണ്ടി കളിക്കാൻ ഇറങ്ങിയപ്പോൾ, ഫുട്ബോളിനോടുള്ള ഇവിടുത്തെ ജനങ്ങളുടെ ആവേശവും താൽപ്പര്യവും ഞാൻ കണ്ടു. . ഗ്രീൻ ആൻഡ് മെറൂൺ ജേഴ്‌സി ധരിക്കാൻ ഞാൻ കാത്തിരിക്കുകയാണ്,” എടികെഎംബിയിൽ ചേർന്ന ശേഷം ആഷിക് പറഞ്ഞു.എ‌ടി‌കെ‌എം‌ബിയിൽ കളിക്കുക എന്നത് എനിക്ക് എപ്പോഴും ഒരു സ്വപ്നമായിരുന്നു, ഓഫർ ലഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കിയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.യൂറോപ്പിലെ ജൂനിയർ തലത്തിൽ (എഫ്‌സി വില്ലാറിയൽ സി) കളിച്ച അനുഭവം എനിക്കുണ്ട്. കൊൽക്കത്തയുടെ അടിസ്ഥാന സൗകര്യങ്ങൾ വളരെ വലുതാണ്. ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും സ്വപ്നം കൊൽക്കത്തയിൽ കളിക്കുക എന്നതാണ്” മലയാളി താരം കൂട്ടിച്ചേർത്തു.

പൂനെ എഫ്‌സി അക്കാദമിയിൽ നിന്നാണ് ആഷിഖ് തന്റെ കരിയർ ആരംഭിച്ചത്, അത് പിന്നീട് ഐഎസ്‌എൽ ടീമായ പൂനെ സിറ്റി എഫ്‌സി ഏറ്റെടുത്തു. ഇന്ത്യയിലെ അണ്ടർ 16 ലെവലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം 24 കാരനായ സ്പാനിഷ് ക്ലബ് വില്ലാറിയൽ സിഎഫിന്റെ സി ടീമിൽ ഇടം നേടി. പിന്നീട് പൂനെ സിറ്റി എഫ്‌സിയുടെ സീനിയർ ടീമുമായി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിടാൻ തിരിച്ചെത്തി. രണ്ട് വർഷത്തിന് ശേഷം, 2019 ൽ പൂനെ സിറ്റി പിരിച്ചുവിട്ടതിന് ശേഷം നാല് വർഷത്തെ കരാറിൽ ബെംഗളുരു എഫ്‌സി ആഷിഖുമായി ഒപ്പുവച്ചു.

മൂന്ന് സീസണുകളിലായി 44 മത്സരങ്ങൾ കളിച്ച കുരുണിയൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബെംഗളൂരു ടീമിലെ പ്രധാന അംഗമാണ്.2018 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 21-ലധികം മത്സരങ്ങൾ കളിച്ച ആഷിഖ് ദേശീയ ടീമിന്റെ സ്ഥിരാംഗമായി മാറുകയും ചെയ്തു.ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ്ങ് എന്നീ രണ്ട് സ്ഥാനങ്ങളിൽ കളിയ്ക്കാൻ താരത്തിന് സാധിക്കും.

Rate this post