‘ഐഎസ്എൽ ക്ലബ്ബുകൾ ബംഗ്ലാദേശ്, മാലിദ്വീപ് ടീമുകളോട് തോൽക്കുമ്പോൾ ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല’: ഇഗോർ സ്റ്റിമാക് | Igor Stimac
രാജ്യത്തെ ഏറ്റവും മികച്ച ക്ലബ്ബുകൾ ബംഗ്ലാദേശ്, മാലിദ്വീപ് ടീമുകളോട് തോൽക്കുമ്പോൾ ഏഷ്യൻ കപ്പ് പോലുള്ള ടൂർണമെൻ്റുകളിൽ ദേശീയ ടീം തിളങ്ങുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) സമർപ്പിച്ച റിപ്പോർട്ടിൽ ദോഹയിൽ നടന്ന ഏഷ്യൻ കപ്പിൽ മൂന്ന് തോൽവികൾ നേരിട്ട ദേശീയ ടീമിൻ്റെ പ്രകടനം നിരാശാജനകമാണെന്നും എന്നാൽ അപ്രതീക്ഷിതമല്ലെന്നും സ്റ്റിമാക് പറഞ്ഞു.
“ഞാൻ ശെരിക്കും യാഥാർത്ഥ്യബോധമുള്ള വ്യക്തിയാണ്… എഎഫ്‌സി ഏഷ്യൻ കപ്പിൽ തുടർച്ചയായി പങ്കെടുക്കുക്കുന്നത് കൊണ്ട് ഇപ്പോൾ ഞങ്ങൾ സന്തോഷവും സംതൃപ്തിയും ഉള്ളവരാണ് . അത് പറയാനുള്ള കാരണം വളരെ ലളിതവും യുക്തിസഹവുമാണ്, ”സ്റ്റിമാക് തൻ്റെ റിപ്പോർട്ടിൽ എഴുതി.”എഎഫ്‌സി ചാമ്പ്യൻ ലീഗിൽ ഞങ്ങളുടെ മികച്ച ഐഎസ്എൽ ടീമുകൾ കനത്ത തോൽവി ഏറ്റുവാങ്ങുകയും എഎഫ്‌സി കപ്പ് ക്ലബ് മത്സരങ്ങളിൽ ബംഗ്ലാദേശ്, മാലിദ്വീപ് ടീമുകൾക്കെതിരെ പരാജയം ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ നമ്മുടെ ദേശീയ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം?” സ്ടിമാക്ക് കൂട്ടിച്ചേർത്തു.
Igor Stimac in his report submitted to the AIFF, has said that the national team’s performance in the AFC Asian Cup in Doha was “disappointing but not unexpected” – @sportstarweb 👀 pic.twitter.com/Q2KW3feLsa
— 90ndstoppage (@90ndstoppage) February 4, 2024
കോണ്ടിനെൻ്റൽ ലെവൽ ടൂർണമെൻ്റുകളുടെ നോക്കൗട്ട് റൗണ്ടുകളിൽ ഇന്ത്യൻ ക്ലബ്ബുകൾ അപൂർവമായേ എത്താറുള്ളൂ.ഏഷ്യൻ കപ്പിൽ പങ്കെടുത്ത 24 രാജ്യങ്ങളിൽ ലോകത്തെ പ്രമുഖ ഫുട്ബോൾ ലീഗിൽ ഒരു താരം പോലും കളിക്കാത്ത ഏക രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.“നമ്മുടെ ചരിത്രത്തിലൊരിക്കലും ഞങ്ങൾ U18/U20/U23 ലെ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിൽ നമ്മുടെ കളിക്കാരിൽ നിന്നും നിന്ന് നമുക്ക് എങ്ങനെ കൂടുതൽ പ്രതീക്ഷിക്കാനാകും?”ക്രൊയേഷ്യൻ കോച്ച് പറഞ്ഞു.
Head coach Igor Stimac believes ISL club’s performances at the Continental stage has got a lot to do with the shabby performances of NT – @sportstarweb 🫠 pic.twitter.com/EIaprwkJcT
— 90ndstoppage (@90ndstoppage) February 4, 2024
മറ്റ് രാജ്യങ്ങൾ ചെയ്യുന്നതുപോലെ ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നതിന് ലഭ്യമായ ഉപകരണങ്ങൾ നൽകാത്തതിന് എഐഎഫ്എഫ് ഭരണകൂടത്തെയും സ്റ്റിമാക് വിമർശിച്ചു.പങ്കെടുക്കുന്ന മറ്റെല്ലാ ടീമുകൾക്കും എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിനായി ശരാശരി 27 ദിവസത്തെ സമയമുണ്ട്. ഞങ്ങൾക്ക് 13 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും സ്റ്റിമാക് പറഞ്ഞു.“ജിപിഎസ് ഉപകരണങ്ങളില്ലാത്ത ടൂർണമെൻ്റിലെ ഒരേയൊരു ടീം ഞങ്ങൾ മാത്രമായിരുന്നു, ഇത് ഞങ്ങളുടെ ജോലി ശരിക്കും ബുദ്ധിമുട്ടാക്കി. അതിനുപുറമെ, അടിസ്ഥാന പരിശീലന ഉപകരണങ്ങൾ നഷ്‌ടമായെന്നും പരിശീലനത്തിൻ്റെ ഫലപ്രാപ്തി അളക്കാനോ ചില പരിക്കുകൾ തടയാനോ ഞങ്ങൾക്ക് കഴിയില്ലെന്നും പരിശീലകൻ പറഞ്ഞു.
▪️ No Indian players in top leagues
— Sportstar (@sportstarweb) February 4, 2024
▪️ Indian clubs suffering in continental competitions
▪️ Poor form of Bengaluru, Mohun Bagan players
▪️ No meeting with AIFF since June
Igor Stimac has submitted his report post India's Asian Cup exit.
More ➡️ https://t.co/MMxclafRnT pic.twitter.com/2A9VpIP6c9
ആഷിക് കുരുണിയൻ, ജീക്‌സൺ സിംഗ്, അൻവർ അലി എന്നിവരുടെ അഭാവവും ടീമിനെ തളർത്തിയതായി അദ്ദേഹം പറഞ്ഞു.മറ്റൊരു പ്രധാന കളിക്കാരനായ സഹൽ അബ്ദുൾ സമദ് സിറിയക്കെതിരായ അവസാന മത്സരത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ വർഷം ജൂലൈയിൽ ബെംഗളൂരുവിൽ നടന്ന SAFF ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വിജയിച്ചതിനുശേഷം താനും AIFF ഉന്നതരുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന് സ്റ്റിമാക് പറഞ്ഞു.