അക്ഷരം തെറ്റാതെ വിളിക്കാം അസിസ്റ്റ് കിങ് എന്ന്, റെക്കോർഡുകൾക്ക് പിറകെ റെക്കോർഡുകൾ, മെസ്സി അത്ഭുതപ്പെടുത്തുന്നു|Lionel Messi

ലയണൽ മെസ്സിയുടെ അസിസ്റ്റിന്റെ കണക്കുകൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഓരോ ദിവസം കൂടുന്തോറും ലയണൽ മെസ്സി തന്റെ കണക്കുപുസ്തകത്തിലേക്ക് കൂടുതൽ കൂടുതൽ അസിസ്റ്റുകൾ ചേർത്തുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ നാന്റസിനെതിരെയുള്ള മത്സരത്തിൽ രണ്ട് അസിസ്റ്റുകളാണ് ലയണൽ മെസ്സി സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ളത്.

അതിന് തൊട്ടുമുമ്പേ നടന്ന ടുളുസെക്കെതിരെയുള്ള മത്സരത്തിലും മെസ്സി രണ്ട് അസിസ്റ്റുകൾ നേടിയിരുന്നു. ഈ ലീഗ് വൺ സീസണിൽ ഇപ്പോൾ തന്നെ മെസ്സി 6 അസിസ്റ്റുകൾ പൂർത്തിയാക്കി കഴിഞ്ഞു. നെയ്മർക്കൊപ്പം ഒന്നാം സ്ഥാനമാണ് മെസ്സി പങ്കിടുന്നത്. മാത്രമല്ല ഈ 2022 വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും ലയണൽ മെസ്സി തന്നെ.

ഇതിനുപുറമേ മെസ്സിയുടെ അസിസ്റ്റുമായി ബന്ധപ്പെട്ട മറ്റൊരു ഡാറ്റ കൂടി ഇപ്പോൾ സോഫ സ്കോർ പുറത്തു വിട്ടിട്ടുണ്ട്. അതായത് 2015/16 സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 100 അസിസ്റ്റുകളാണ് മെസ്സി നൽകിയിട്ടുള്ളത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ആരും തന്നെ ഈ കാലയളവിൽ 100 അസിസ്റ്റുകൾ സ്വന്തം പേരിലാക്കിയിട്ടില്ല. ഈ പ്രായത്തിലും ഇക്കാര്യത്തിൽ ലയണൽ മെസ്സി തന്നെയാണ് ഒന്നാമൻ.

2015/16 ലാലിഗയിൽ 16 അസിസ്റ്റുകൾ,2016/17 ലാലിഗയിൽ 9 എണ്ണം,2017/18-ൽ 12 എണ്ണം,2018/19 ലാലിഗയിൽ 13 എണ്ണം,2019/20 ലാലിഗയിൽ 21 എണ്ണം,2020/21 ലാലിഗയിൽ 9 എണ്ണം,2021/22 ലീഗ് വണ്ണിൽ 14 എണ്ണം,2022/23 ലീഗ് വണ്ണിൽ 6 എണ്ണം എന്നിങ്ങനെയാണ് ലയണൽ മെസ്സിയുടെ അസിസ്റ്റിന്റെ കണക്കുകൾ. ഇങ്ങനെയാണ് മെസ്സി ഇപ്പോൾ 100 അസിസ്റ്റുകൾ പൂർത്തിയാക്കിയിട്ടുള്ളത്.

ഇതെല്ലാം ലയണൽ മെസ്സി എന്ന പ്ലേ മേക്കറുടെ മികവിനെയാണ് തെളിയിച്ച് കാണിക്കുന്നത്.അസിസ്റ്റിന്റെ കാര്യങ്ങളിൽ ലയണൽ മെസ്സിക്ക് ഇപ്പോഴും വെല്ലുവിളി ഉയർത്താൻ ഫുട്ബോൾ ലോകത്ത് പലർക്കും സാധിക്കുന്നില്ല എന്നുള്ളതിന്റെ തെളിവുകൾ തന്നെയാണ് ഇത്. തീർച്ചയായും ഈ സീസണിലും മെസ്സി കൂടുതൽ മികവോടുകൂടി തന്നെയാണ് കളിക്കുന്നത്.ഇപ്പോഴും എപ്പോഴും അസിസ്റ്റ് കിങ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരേയൊരു താരമാണ് ലയണൽ മെസ്സി.

Rate this post