സ്റ്റേഡ് വെലോഡ്റോമിൽ ബുധനാഴ്ച നടന്ന കൂപ്പെ ഡി ഫ്രാൻസിൽ ഒളിമ്പിക് ഡി മാഴ്സെക്കെതിരെ പാരീസ് സെന്റ് ജെർമെയ്ൻ 2-1 ന്റെ നിരാശ ജനകമായ തോൽവി ഏറ്റുവാങ്ങിയിരുന്നു.ആർഎംസി സ്പോർട് വിദഗ്ദൻ ഡാനിയൽ റിയോലോ പിഎസ്ജിയെ വിമർശിക്കുകയും കൈലിയൻ എംബാപ്പെയുടെ അഭാവത്തിൽ പാരീസിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
പിഎസ്ജിക്ക് ആക്രമണത്തിൽ ആഴമില്ലെന്നും മാഴ്സെ പ്രതിരോധത്തിൽ ഇടം കണ്ടെത്തുന്നതിൽ മെസ്സി-നെയ്മർ ജോഡി പരാജയപ്പെട്ടെന്നും റിയോലോ അഭിപ്രായപ്പെട്ടു.“എംബാപ്പേ ഉണ്ടായിരുന്നെങ്കിൽ, പാരീസുകാർ കൂടുതൽ നന്നായി ചൂഷണം ചെയ്യുമായിരുന്ന ചില ഇടങ്ങളുണ്ടെന്ന് എല്ലാവരും ഒരു ഘട്ടത്തിൽ ചിന്തിച്ചിരിക്കണം. അത് പിഎസ്ജിയുടെ ആയുധമാണെന്നും ഈ ക്ലബ്ബിൽ മറ്റൊന്നില്ലെന്നും ഞങ്ങൾക്കറിയാം; Mbappé മാത്രമേ ഉള്ളൂ.ആളുകൾ എപ്പോഴും അവനെ കേൾക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവൻ മാത്രമേ ഉള്ളൂ” റിയോളോ പറഞ്ഞു.
സാങ്കേതികമായും മാനസികമായും ശാരീരികമായും തളർന്ന പിഎസ്ജി സ്ക്വാഡ് തങ്ങളുടെ നിത്യ എതിരാളിക്കെതിരെ ഒന്നും തന്നെ കാണിക്കാതെ തുടർച്ചയായ രണ്ടാം സീസണിൽ കൂപ്പെ ഡി ഫ്രാൻസിൽ നിന്ന് പുറത്തായി.ശനിയാഴ്ച സ്റ്റേഡ് ലൂയിസ്-II യിൽ എഎസ് മൊണാക്കോയ്ക്കെതിരെ ലീഗ് 1 മത്സരത്തിൽ പിഎസ്ജിക്ക് വിജയ വഴിയിൽ തിരിച്ചെത്തണം.തുടർന്ന്യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ബയേൺ മ്യൂണിക്കുമായുള്ള ആദ്യ പാദം ചൊവ്വാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ നടക്കും.കൈലിയൻ എംബാപ്പെയുടെ അഭാവവും നിർണായക ഘടകമായി മാറി.
#Décla 🎙️: Daniel Riolo sur l’absence de Kylian Mbappé 🇫🇷:
— Footballdayy (@Footballdayy10) February 9, 2023
« On sait que c’est l’arme du PSG. Il n’y en a pas d’autre dans ce club. Il n’y a QUE Mbappé. »
(After RMC) pic.twitter.com/CwJxrqITbx
ലെ ക്ലാസിക്കിൽ മൂന്ന് ഷോട്ടുകൾ മാത്രമേ പിഎസ്ജിക്ക് ലക്ഷ്യത്തിലെക്ക് അടിക്കാൻ സാധിച്ചുള്ളൂ.ലോകകപ്പ് ജേതാവായ ഫ്രഞ്ച് സ്ട്രൈക്കർ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനാൽ മത്സരത്തിൽ പങ്കെടുത്തില്ല. മൈതാനത്ത് പിഎസ്ജിയുടെ മോശം പ്രകടനമാണ് ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ചതെന്ന് പറയേണ്ടതില്ലല്ലോ. ഒളിംപിക് ഡി മാർസെയ്ലെയ്ക്കെതിരെ മോശം പ്രകടനത്തിന് ശേഷം പിഎസ്ജി ക്കെതിരെ ആരാധകർ ആഞ്ഞടിച്ചു.