പ്രതിസന്ധികൾക്കിടയിലും വിജയം നേടി ബാഴ്സലോണ ; നാലു തോൽവിക്ക് ശേഷം അത്ലറ്റികോ മാഡ്രിഡിന് ജയം ; അടിയും തിരിച്ചടിയും ലിവർപൂളും ചെൽസിയും സമനിലയിൽ

ലാ ലീഗയിൽ റയൽ മയ്യോർക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു ബാഴ്സലോണ. ഡച്ച് സ്‌ട്രൈക്കർ ലൂക്ക് ഡി ജോംഗ് നേടിയ ഗോളിനായിരുന്നു ബാഴ്സയുടെ ജയം.അൻസു ഫാത്തി, മെംഫിസ് ഡിപേ, മാർട്ടിൻ ബ്രൈത്ത്‌വൈറ്റ് എന്നിവരെ പരിക്കുകളോടെ കാണാതായപ്പോൾ, ഒസ്മാൻ ഡെംബെലെ, അബ്‌ഡെ എസ്സൽസൗലി, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരും കൊറോണ വൈറസിന് പോസിറ്റീവ് ആയതിനാൽ 8 ബി ടീം കളിക്കാരുമായാണ് സാവിയെത്തിയത്. ഒന്നാം പകുതിയുടെ അവസാനത്തിൽ ഓസ്‌കാർ മിങ്‌ഗ്യൂസ നൽകിയ ക്രോസിൽ നിന്നും ക്ലോസ് റേഞ്ചിൽ നിന്ന് ഡി ജോംഗ് വിജയ ഗോൾ നേടിയത്. വിജയത്തോടെ 19 മത്സരങ്ങളിൽ നിന്നും 31 പോയിന്റ് നേടിയാണ് ബാഴ്സ അഞ്ചാമതെത്തിയത്.

മറ്റൊരു അത്ലറ്റികോ മാഡ്രിഡ് വിജയം നേടി.റയോ വല്ലെകാനോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന നാലു ലാലിഗ മത്സരങ്ങളിലും സിമിയോണിയുടെ ടീം പരാജയപ്പെട്ടിരുന്നു‌. ആംഗൽ കൊറേയയുടെ ഇരട്ട ഗോളുകൾ ആണ് അത്ലറ്റിക്കോയ്ക്ക് വിജയം നൽകിയത്‌. 28ആം മിനുട്ടിൽ കൊറേയ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ കൊറേയ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് 32 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. ഒന്നാമതുള്ള റയൽ മാഡ്രിഡിനേക്കാൾ 14 പോയിന്റ് പിറകിലാണ് ലാലിഗ ചാമ്പ്യന്മാർ ഉള്ളത്. റയൊ വല്ലെകാനോ അഞ്ചാം സ്ഥാനത്ത് 30 പോയിന്റുനായി നിൽക്കുന്നു‌

പ്രീമിയർ ലീഗിലെ ഈ സീസണിലെ തീപ്പാറും പോരാട്ടങ്ങളിൽ ഒന്നെന്ന് നിസംശയം വിശഷിപ്പിക്കാവുന്ന മത്സരത്തിൽ ചെൽസിയും ലിവർപൂളും രണ്ടു ഗോൾ വീതം നേടിയ സമനിലയിൽ പിരിഞ്ഞു.സ്റ്റാംഫോ ബ്രിഡ്ജിൽ ചെൽസി ആണ് കളി നിയന്ത്രിച്ചത് എങ്കിലും ഇന്ന് ആദ്യ ഗോൾ നേടിയത് ലിവർപൂൾ ആയിരുന്നു. മാനെ ചെൽസി കീപ്പൻ മെൻഡിയെ ഡ്രിബിൾ ചെയ്ത് അകറ്റി ഒഴിഞ്ഞ വലയിലേൽക് പന്ത് എത്തിച്ചു. 9ആം മിനുട്ടിൽ ലിവർപൂൾ 1-0ന് മുന്നിൽ.26ആം മിനുട്ടിൽ മൊ സലാ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ചെൽസി കളിയിലേക്ക് തിരികെ വന്നു.

42ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് വെളിയിൽ നിന്ന് കൊവാചിച് തൊടുത്ത വോളി ഫുട്ബോൾ ആരാധകരെ മുഴവൻ സന്തോഷത്തിലാക്കും പോലെ വലയിലേക്ക് പതിച്ചു. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം പുലിസിച് ചെൽസിയുടെ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2-2.രണ്ട് ഗോൾ വഴങ്ങി പ്രതിരോധത്തിലായതിന് ശേഷം ഉജ്ജ്വല തിരിച്ചുവരവ് തന്നെയാണ് സ്വന്തം കാണികൾക്ക് മുന്നിൽ ചെൽസി നടത്തിയത്.പ്രീമിയർ ലീഗിൽ 21 മത്സരങ്ങൾ കളിച്ച ചെൽസിക്ക് 43 പോയിന്റും 20 മത്സരം കളിച്ച ലിവർപൂളിന് 42 പോയിന്റുമാണ് നിലവിൽ. രണ്ടാമതുള്ള ചെൽസിയെക്കാൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ 10 പോയിന്റിന്റെ ലീഡുണ്ട്.

Rate this post
Fc Barcelona