
രാഹുലിന്റെ റെഡ് കാർഡ് വിനയായി , കൊൽക്കത്തയിൽ എടികെ ക്കെതിരെ പരാജയം |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാമത്തെ തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ `ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എടികെ മോഹൻ ബഗാന്റെ ജയം. രണ്ടാം പകുതിയിൽ രാഹുൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായി ബ്ലാസ്റ്റേഴ്‌സ് കാളി അവസാനിപ്പിച്ചത്.
എടികെ മോഹൻ ബഗാനെതിരെ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്.മത്സരം മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 16ആം മിനുട്ടിൽ ലീഡ് എടുത്തു. ജിയാന്നു നൽകിയ പാസിൽ നിന്നും ദിയമന്റകോസാണ് ഗോൾ നേടിയത്. ഗ്രീക്ക് സ്‌ട്രൈക്കറുടെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള പത്താം ഗോളിയിരുന്നു ഇത്.

എന്നാൽ 23 ആം മിനുട്ടിൽ എടികെ മോഹൻ ബഗാൻ സമനില നേടി.ദിമിത്രി പെട്രാറ്റോസ് ബോക്‌സിനുള്ളിലേക്ക് കൊടുത്ത പിൻ-പോയിന്റ് ക്രോസ് മക്ഹഗ് ഹെഡറിലൂടെ ഗോളാക്കി മാറ്റി.പിന്നീട് ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.
52 ആം മിനുട്ടിൽ എടികെക്ക് ലീഡ് നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. 64 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയെന്നോണം രാഹുൽ കെപിക്ക് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്ത് പോയി. 68 ആം മിനുട്ടിൽ ആഷിക്കിന് എടികെക്ക് ലീഡ് നേടിക്കൊടുക്കാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.71 ആം മിനുട്ടിൽ എടികെ ലീഡ് നേടി, മക്ഹഗ് തന്നെയാണ് ഗോൾ നേടിയത്.ഈ വിജയത്തോടെ എ ടി കെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തുകയും പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.ഇനി ഒരു മത്സരം മാത്രമേ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളൂ.