ഇന്റർ മിയാമി താരം ലയണൽ മെസ്സിയെ പിന്തള്ളി അറ്റ്‌ലാന്റ യുണൈറ്റഡ് സ്‌ട്രൈക്കർ ജിയോർഗോസ് ജിയാകൂമാക്കിസിനെ 2023-ലെ മേജർ ലീഗ് സോക്കറിലെ പുതുമുഖ താരമായി തെരഞ്ഞെടുത്തു. ഈ സീസണിൽ 27 മത്സരങ്ങളിൽ 17 ഗോളുകളും മൂന്ന് അസിസ്റ്റുകളും 28 കാരനായ ഗ്രീസ് ഇന്റർനാഷണൽ ജിയാകൂമാക്കിസ് നേടിയിട്ടുണ്ട്.
ജോസെഫ് മാർട്ടിനെസിന് പകരക്കാരനായി ഫെബ്രുവരിയിൽ സ്കോട്ട്ലൻഡിലെ കെൽറ്റിക്കിൽ നിന്ന് അറ്റ്ലാന്റയുമായി ജിയാകൂമാക്കിസ് ഒപ്പുവച്ചു. കെൽറ്റിക്കിൽ നിന്ന് $5 മില്യൺ ഡോളറിന്റെ കരാറിൽ അറ്റ്ലാന്റയാണ് താരത്തെ സ്വന്തമാക്കിയത്.ഇപ്പോൾ ന്യൂകാസിലിനൊപ്പമുള്ള മിഗ്വൽ അൽമിറോണിന്റെയും തിയാഗോ അൽമാഡയുടെയും പാത പിന്തുടർന്ന് സീസണിലെ ഏറ്റവും മികച്ച സൈനിംഗിനുള്ള ഈ അംഗീകാരം നേടുന്ന മൂന്നാമത്തെ അറ്റ്‌ലാന്റ യുണൈറ്റഡ് താരമായി ജിയാകൂമാക്കിസ്.
Official: Giorgos Giakoumakis wins the MLS Newcomer of the Year award over Ballon d’Or winner Lionel Messi👏🏻🇬🇷#MLS #LionelMessi #GiorgosGiakoumakis pic.twitter.com/Zv8ktkMzbQ
— Sportskeeda Football (@skworldfootball) November 2, 2023
ക്ലബ് ടെക്‌നിക്കൽ സ്റ്റാഫ്, മീഡിയ എന്നിവരിൽ നിന്നുള്ള 45.8% വോട്ടുകൾ ജിയാകൂമാക്കിസ് നേടി, സഹ ഫൈനലിസ്റ്റുകളായ മെസ്സി (27.3%), സെന്റ് ലൂയിസ് സിറ്റി എസ്‌സിയിലെ എഡ്വേർഡ് ലോവൻ (15.4%) എന്നിവരെ പിന്തള്ളി.സെപ്തംബറിൽ അർജന്റീനയ്‌ക്കൊപ്പം കളിക്കുമ്പോൾ പരിക്കേറ്റതിനാൽ മെസ്സിക്ക് എംഎൽഎസിൽ അതികം മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല.
An immediate impact in the 🅰️.
— Major League Soccer (@MLS) November 2, 2023
Newcomer of the Year: Giorgos Giakoumakis. 🇬🇷 pic.twitter.com/AyHGq9slod
ആറ് മത്സരങ്ങളിൽ (നാല് തുടക്കങ്ങൾ) വെറും 372 മിനിറ്റ് കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, ഒരു ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു. തുടർച്ചയായി മെസ്സി വിട്ടുനിന്നതോടെ മിയാമിക്ക് MLS പ്ലേഓഫുകളിൽ ഇടം നഷ്ടമാവുകയും ചെയ്തു.എട്ടാം ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ മെസ്സി ഏഴ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി മയാമിക്ക് ലീഗ് കപ്പ് നേടികൊടുത്തിരുന്നു.
With 17 goals, Atlanta United’s Giorgos Giakoumakis is the 2023 MLS Newcomer of the Year 🔥
— B/R Football (@brfootball) November 2, 2023
(via @MLS)pic.twitter.com/bnksuTItFz