തോൽവിയിൽ റെക്കോർഡിട്ട് ജർമ്മനി പിന്നെയും നാണംകെട്ടു, ഫ്രാൻസിന് പൂട്ടിട്ട് ഗ്രീസ്.
പരിശീലകനെ മാറ്റിയിട്ടും ജർമ്മനിയുടെ ശനിദശ മാറിയിട്ടില്ല, ഓസ്ട്രിയയോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജർമ്മനി നാണംകെട്ടത്. ഓസ്ട്രിയക്ക് വേണ്ടി സാബിട്സർ,ബാഉംഗാർട്നർ എന്നിവരാണ് ലക്ഷ്യം കണ്ടത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സാനെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ജർമ്മനിക്ക് വൻ തിരിച്ചടിയായി. സാനെ 400 നു മുകളിൽ മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് റെഡ് കാർഡ് വാങ്ങുന്നത്. ഒരു വർഷം ഇത് ആറാമത്തെ കളിയാണ് ജർമ്മനി തോൽവി വഴങ്ങുന്നത്. 11 മത്സരങ്ങളിലായിരുന്നു ഈ വർഷത്തെ ആറു തോൽവികൾ. 2018ൽ 13 മത്സരങ്ങളിൽ ആറു തോൽവികൾ വഴങ്ങിയ റെക്കോർഡിനൊപ്പമാണ് ജർമ്മനി എത്തിയത്.
Marcel Sabitzer's goal against Germany. 🇦🇹pic.twitter.com/yLlMxmp31T
— ari (@aritrabvb1909) November 21, 2023
യൂറോകപ്പിന്റെ യോഗ്യത മത്സരത്തിൽ ഗ്രീസിനോട് സമനില വഴങ്ങി ഫ്രാൻസ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയാണ് സമനില പാലിച്ചത്. ഇതോടെ എല്ലാ മത്സരങ്ങളിലും ജയിച്ച് യൂറോകപ്പിന് യോഗ്യത നേടാൻ ഫ്രാൻസിന് ആയില്ല. ഇതുവരെ എല്ലാ മത്സരങ്ങളിലും കളിച്ചുയോഗ്യത നേടിയത് പോർച്ചുഗൽ മാത്രമായി.
മറ്റൊരു മത്സരത്തിൽ ജിബ്രാൾട്ടറിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് നെതർലാൻഡ് തോൽപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനോട് ജിബ്രാൾട്ടർ 14 ഗോളിനാണ് തോൽവി വഴങ്ങിയത്. രണ്ടു കളികളിലുമായി ജിബ്രാൾട്ടർനു ലഭിച്ചത് 20 ഗോളുകൾ. ഹോളണ്ടിനു വേണ്ടി ഗാക്പോ ഹാട്രിക് നേടി.